ദോഹ: രാജ്യത്ത് നിലവിൽ വരുന്ന പുതിയ തൊഴിൽ നിയമപ്രകാരം എൻ.ഒ.സി ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള വിവിധ നടപടിക്രമങ്ങൾ തൊഴിൽ ഭരണകാര്യ സാമൂഹിക കാര്യമന്ത്രലയം പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുതിയ തൊഴിൽ നിയമം അംഗീകരിച്ച് ഉത്തരവിറക്കിയത്.
പുതിയ നിയമപ്രകാരം ഗാർഹിക ജോലിക്കാരടക്കം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ മിനിമം വേതനം നൽകണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും ഇതിന് പുറമേ നൽകാനും നിയമം അനുശാസിക്കുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസം കഴിയുന്നതോടെയാണ് നിയമം പ്രാബല്യത്തിൽ വരിക.
എൻ.ഒ.സി ഇല്ലാതെ തൊഴിൽമാറ്റത്തിനുള്ള നടപടിക്രമങ്ങൾ ഇങ്ങനെ:
1. തൊഴിലാളി തൊഴിൽ ഉടമക്ക് തൊഴിൽ മാറ്റം സംബന്ധിച്ച് അറിയിപ്പ് നൽകണം. https://www.adlsa.gov.qa/ എന്ന തൊഴിൽ മന്ത്രാലയത്തിൻെറ വെബ്സൈറ്റിലെ 'ഇ സർവീസസ് ആൻറ് ഇ ഫോംസ്' എന്ന വിൻഡോവിലെ Notifying employer service, to change work place/ leaving the country എന്ന വിൻഡോവിൽ കയറിയാണ് തൊഴിലുടമക്ക് ഇ നോട്ടിഫിക്കേഷൻ നൽകേണ്ടത്.
2. ഇലക്ട്രോണിക് നോട്ടിഫിക്കേഷൻ സിസ്റ്റം വഴി ജോലി മാറ്റത്തിന് അപേക്ഷിക്കുേമ്പാൾ താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം ഉൾകൊള്ളിച്ചിരിക്കണം.
A) തൊഴിൽമന്ത്രാലയത്തിൻെറ 'ചെയ്ഞ്ച് ഓഫ് എംേപ്ലായർ ഫോറം'.
B) മുൻ തൊഴിൽ ഉടമയുമായുള്ള തൊഴിൽകരാറിൻെറ കോപ്പി. ഇത് തൊഴിൽ മന്ത്രാലയം സാക്ഷ്യെപ്പടുത്തിയതായിരിക്കണം. കരാറിൻെറ അഭാവത്തിൽ ജോബ് ഓഫർ കത്താണ് വേണ്ടത്.
C) പുതിയ തൊഴിൽ ഉടമ നൽകുന്ന അറബിയിലുള്ള ജോബ് ഓഫർ ലെറ്റർ.
3. തൊഴിൽ മാറ്റം അംഗീകരിക്കപ്പെടുേമ്പാൾ തൊഴിൽമന്ത്രാലയത്തിൽ നിന്ന് തൊഴിൽ ഉടമക്കും തൊഴിലാളിക്കും മൊ ൈബലിൽ എസ്.എം.എസ് ലഭിക്കും.
4. പുതിയ തൊഴിൽ ഉടമ തൊഴിൽമന്ത്രാലയത്തിൻെറ ഡിജിറ്റൽ ഓതൻറിക്കേഷൻ സിസ്റ്റം വഴി ഇലക്ട്രോണിക് തൊഴിൽകരാർ ശരിയാക്കണം.
5. പുതിയ തൊഴിൽ ഉടമ പുതിയ തൊഴിൽകരാറിൻെറ കോപ്പിയെടുത്ത് തൊഴിലാളിയുമായി ചർച്ച ചെയ്ത് ഇരുവിഭാഗവും അതിൽ ഒപ്പുവെക്കണം.
6. ഇരുവരും ഒപ്പുവെച്ച പുതിയ തൊഴിൽകരാർ മന്ത്രാലയത്തിൻെറ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. 60 റിയാൽ ഇതിന് ഫീസായി അടക്കുകയും വേണം.
7. പുതിയ തൊഴിൽകരാർ നിലവിൽ വന്നാൽ തൊഴിലുടമ പുതിയ ഖത്തർ തിരിച്ചറിയൽ കാർഡ് അഥവാ ക്യു.ഐ.ഡിക്കായി ആഭ്യന്തരമന്ത്രാലയത്തിൽ അപേക്ഷ നൽകണം.
ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയായാൽ തൊഴിലാളിക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനാകും. തൊഴിലാളിക്ക് തൊഴിൽ ഉടമ പുതിയ ഖത്തർ ഐഡിയും ഹെൽത്ത് കാർഡും ലഭ്യമാക്കണം.
പ്രബേഷൻ കാലാവധിയിലെ തൊഴിൽ മാറ്റം, ഒരുമാസത്തെ നോട്ടീസ് പീരിയഡ്
പ്രബേഷൻ കാലാവധിയിൽ തൊഴിലാളി ജോലി മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തൊഴിലുടമ അയാൾക്ക് ഒരു മാസത്തെയെങ്കിലും നോട്ടീസ് പീരിയഡ് നൽകിയിരിക്കണം. ഇത്തരം സാഹചര്യത്തിൽ റിക്രൂട്ട്മെൻറ് ഫീസിൻെറ ഒരു ഭാഗം തൊഴിലാളിക്ക് നൽകണം. മടക്ക വിമാനടിക്കറ്റും നൽകണം. ഇവക്ക് വരുന്ന തുക തൊഴിലാളിയുടെ രണ്ട് മാസത്തെ അടിസ്ഥാനശമ്പളത്തിൻെറ തുകയേക്കാൾ കൂടരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.