ദോഹ: ഖത്തർ ഓപൺ ടെന്നിസ് വനിത സിംഗ്ൾസിൽ ടോപ് സീഡ് ഗർബിൻ മുഗുരുസ, തുനീഷ്യയുടെ ഒൻസ് ജാബിർ, അമേരിക്കയുടെ ടീനേജ് താരം കോകോ ഗഫ് എന്നിവർ ക്വാർട്ടറിൽ പുറത്തായി. മുൻ ഫ്രഞ്ച് ഓപൺ, വിംബ്ൾ ഡൺ ജേതാവായ ഗർബിന മുഗുരുസയെ ലാത് വിയയുടെ ജെലീന ഒസ്റ്റപെൻകോയാണ് 6-2, 6-3 സ്കോറിന് അട്ടിമറിച്ചത്.
മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നാലാം സീഡ് താരം അനെറ്റ് കൊന്റവീറ്റ് തുനീഷ്യയുടെ ഒൻസ് ജാബിറിനെ 6-4, 6-1 സ്കോറിന് വീഴ്ത്തി. ഗ്രീസിന്റെ മരിയ സകാരിയാണ് ഗഫിനെ 6-3, 6-3 സ്കോറിന് വീഴ്ത്തിയത്.
സാനിയ സഖ്യം പുറത്ത്
ദോഹ: വിരമിക്കൽ പ്രഖ്യാപിച്ചെത്തിയ സാനിയ മിർസ ഖത്തറിൽനിന്നും കിരീടം സ്വന്തമാക്കാനുള്ള അവസരം നഷ്ടപ്പെടുത്തി വനിതാ ഡബ്ൾസിൽ സെമിയിൽ പുറത്തായി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ മൂന്നാം സീഡ് എലിസ് മെർടൻസ്-വെറോണിക കുഡെർമെേടാവ സഖ്യത്തിന് മുന്നിൽ അനായാസമായിരുന്നു സാനിയ-ലൂസി റാഡെക സഖ്യം കീഴടങ്ങിയത്. സ്കോർക 6-0, 6-3. കാര്യമായ പോരാട്ടത്തിന് ശ്രമിക്കാതെയായിരുന്നു ഇന്ത്യ -ചെക് സഖ്യം പുറത്തായത്. ജനുവരി രണ്ടാം വാരത്തിലാണ് കോർട്ടിനോട് വിടപറയാനുള്ള സന്നദ്ധത സാനിയ അറിയിച്ചത്.
ആസ്ട്രേലിയൻ ഓപൺ ഡബ്ൾസിൽ പുറത്തായതിനു പിന്നാലെയായിരുന്നു ഈ സീസൺ കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ മെർടൻസ്-കുഡെർമടോവ സഖ്യം അമേരിക്കയുടെ കോകോ ഗഫ്-ജെസിക പെഗുല സഖ്യത്തെ നേരിടും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.