ബോർഡർ കൺട്രോൾ യോഗത്തിൽ പങ്കെടുക്കുന്ന ഖത്തർ പാസ്പോർട്ട്
ദോഹ: അബു സംറ അതിർത്തിയിലെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഖത്തർ, സൗദി പാസ്പോർട്ട് കൺട്രോൾ വിഭാഗങ്ങൾ യോഗം ചേർന്നു. ഇരു രാജ്യങ്ങളും തമ്മിൽ സുരക്ഷ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അബുസംറ പാസ്പോർട്ട് കൺട്രോളും, സൽവ ബോർഡർ പാസ്പോർട്ട് കൺട്രോളും യോഗം ചേർന്നത്. അതിർത്തി കടക്കുന്ന യാത്രക്കാരുടെ വിവര കൈമാറ്റം ഉൾപ്പെടെ നടപടികൾ എളുപ്പമാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നു.
വിഡിയോ കോൺഫറൻസ് വഴിയായിരുന്നു ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥ സംഘ കൂടികാഴ്ച നടത്തിയത്. ഖത്തർ സംഘത്തെ ബോർഡർ പാസ്പോർട്ട് വിഭാഗം ഡയറക്ടർ കേണൽ ഫലഹ് ഫഹദ് അൽ നുഐമിയും, സൗദി സംഘത്തെ കേണൽ അബ്ദുല്ല അൽ കഹ്താനിയും നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.