ദോഹയിലെത്തിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിക്കുന്നു
ദോഹ: ഖത്തറും ഈജിപ്തും തമ്മിലെ നയതന്ത്ര സൗഹൃദം ശക്തമാക്കി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ ദോഹ സന്ദർശനം.
ഞായറാഴ്ച വൈകീട്ട് ദോഹയിലെത്തിയ സൗഹൃദരാഷ്ട്രത്തലവനെ ഹമദ് വിമാനത്താവളത്തിലെ അമീരി ടെർമിനലിൽ അമീർ ശൈഖ് തമീം ബിൻ ഹമദ്
ആൽഥാനി നേരിട്ടെത്തി സ്വീകരിച്ചു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ രണ്ട് രാജ്യങ്ങളുടെ തലവന്മാർ കൂടിക്കാഴ്ച നടത്തുന്നത്. വെടിനിർത്തലിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച് അനിശ്ചിതത്വവും ഇസ്രായേൽ ആക്രമണം തുടരുകയും ചെയ്യുന്നതിനിടെ നടന്ന കൂടിക്കാഴ്ചയിൽ മധ്യസ്ഥ ശ്രമങ്ങൾ സംബന്ധിച്ചും ചർച്ച നടന്നു. മേഖലയിലെ മറ്റു വിഷയങ്ങളും ഇരു രാജ്യങ്ങൾക്കുമിടയിലെ നിക്ഷേപ, നയതന്ത്ര പൊതു വിഷയങ്ങളും ചർച്ച ചെയ്തു.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി, അമീരി ദിവാൻ ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫി, വിദേശവാണിജ്യ സഹമന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ സായിദ് തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.