ഫ്രാ​ൻ​സി​ന്റെ പ്ര​ഖ്യാ​പ​നം സ്വാ​ഗ​തം ചെ​യ്​​ത്​ ഖ​ത്ത​ർ

ദോ​ഹ: ഇ​സ്രാ​യേ​ലി​ലേ​ക്ക്​​ ആ​യു​ധ​ക്ക​യ​റ്റു​മ​തി നി​ർ​ത്തി​വെ​ക്കാ​നു​ള്ള ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണി​ന്റെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്​​ത്​ ഖ​ത്ത​ർ. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ​ക്ത​വും സു​പ്ര​ധാ​ന​വു​മാ​യ തീ​രു​മാ​ന​മാ​ണ്​ ഫ്രാ​ൻ​സി​​ന്റേ​തെ​ന്ന്​ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്ത സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ന്റെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ​യും അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യു​ടെ​യും പ്ര​മേ​യ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കി​ക്കൊ​ണ്ട്​ നി​ല​പാ​ടെ​ടു​ത്ത രാ​ജ്യ​മാ​ണ്​ ഫ്രാ​ൻ​സ്. മേ​ഖ​ല​യു​ടെ​യും ലോ​ക​ത്തി​ന്റെ​യും സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കും വി​ധം വ്യാ​പി​ച്ച ഇ​സ്രാ​യേ​ലി​ന്റെ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ​അ​ന്താ​രാ​ഷ്​​​ട്ര ഇ​ട​പെ​ട​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Qatar welcomes France's announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.