ഖത്തറിൽ കുട്ടികളോടൊത്ത് ഫുട്ബാൾ കളിക്കുന്ന ഡീഗോ
ദോഹ: രണ്ട് കൊല്ലങ്ങൾക്കപ്പുറം 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്നത് ആ 'കിറുക്കൻ പ്രകടനം' ഇല്ലാത്ത ലോകകപ്പ്. കളിക്കാരെൻറ കുപ്പായം വർഷങ്ങൾക്കുമുേമ്പ അഴിച്ചുവെച്ചെങ്കിലും മരണം വരെ കളിമൈതാനങ്ങളിലും പുറത്തും ഡീഗോ സജീവമായിരുന്നു. കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ ഡീഗോ അർജൻറീനക്ക് വേണ്ടി ആർത്തുവിളിച്ചത് ഏവരും കണ്ടതാണല്ലോ.
കുട്ടികളെ പോലെ കളിയാവേശത്തിൽ മതിമറക്കുന്ന അദ്ദേഹത്തിെൻറ 'പ്രകടനം' ഖത്തറിലും കാണാനാവുമെന്ന് ആരാധകക്കൂട്ടം പ്രതീക്ഷിച്ചിരുന്നു. ഏതായാലും ഇനിയതുസാധ്യമല്ല. ഡീഗോ നിത്യതയിലേക്ക് മാഞ്ഞിരിക്കുന്നു. എന്നും കളിയിടങ്ങളെ അത്രമേൽ സ്നേഹിക്കുന്ന ഖത്തറിന് ഈ വേർപാട് ഇരട്ടിവേദനയാണ് നൽകുന്നത്. ഖത്തറിൽ മറഡോണ പലസന്ദർഭങ്ങളിലും എത്തിയിരുന്നു. ഇവിടെ അദ്ദേഹത്തിന് ആരാധകർ എമ്പാടുമുണ്ട്. വിയോഗത്തിൽ ദോഹയിലെ പ്രമുഖർ അനുശോചിച്ചു. സ്വദേശി ഫുട്ബാൾ ആരാധകർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി അനുശോചനം പങ്കുവെക്കുകയാണ്. അദ്ദേഹം എക്കാലത്തെയും മികച്ച ഫുട്ബാളറാണെന്നും ഓർമകൾക്ക് മരണമില്ലെന്നും പലരും കുറിക്കുന്നു.
2022 ലോകകപ്പിെൻറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽതവാദി അനുശോചിച്ചു. തെൻറ സുഹൃത്തും എക്കാലത്തെയും മികച്ച കാൽപന്തുകളിക്കാരനുമാണ് ഡീഗോ എന്ന് അദ്ദേഹം പറഞ്ഞു. 'ലെഗസി റോഡ് ടു 2022'ഉം ട്വിറ്ററിൽ അനുശോചനമറിയിച്ചു. 2005 നവംബർ 17ന് അദ്ദേഹം എത്തിയത് ഏവരും ഓർക്കുന്നു. ലോകത്തിലെ മികച്ച കായിക കേന്ദ്രമായ ആസ്പെയർ അക്കാദമിയുടെ ഉദ്ഘാടനചടങ്ങിനായിരുന്നു അത്. അന്ന് രണ്ട് ഇതിഹാസതാരങ്ങളാണ് മുഖ്യാതിഥികളായി എത്തിയത്. സാക്ഷാൽ പെലെയും മറഡോണയും. മറഡോണ ആരാധകരോട് ഏെറ സ്നേഹത്തിലായിരുന്നു അന്ന് പെരുമാറിയിരുന്നത്. ചിരിച്ച മുഖവുമായി അദ്ദേഹം ആരാധകരെ വരവേറ്റു.
ഉദ്ഘാടനചടങ്ങിലെ മറഡോണയുടെയും പെലെയുടെയും മനോഹരചിത്രങ്ങൾ എ.എഫ്.പി ഫോട്ടോഗ്രാഫർ കരിം ജാഫർ പകർത്തി. ചടങ്ങിന് ശേഷം ഡീഗോ കുട്ടികളോടൊത്ത് പന്തുതട്ടുകയും ചെയ്തു. പിറ്റേന്ന് അൽസദ്ദ് ക്ലബിലും അദ്ദേഹമെത്തി. ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത കറുത്ത ബനിയനായിരുന്നു വേഷം. അറബികളുടെ വെള്ളതലപ്പാവ് അണിഞ്ഞ അദ്ദേഹം ആരാധകരെ കൈയിലെടുത്തു. അവരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു. പിന്നീട് 2012ൽ പരിശീലകെൻറ കുപ്പായത്തിലും മറഡോണ ദോഹയിലെത്തിയിരുന്നു. ദുബൈ അൽവസ് ക്ലബിെൻറ പരിശീലകനായിരിക്കേ അൽഖോറിനെതിരായ മൽസരത്തിനായാണ് അത്. ഒരു ഗൾഫ്രാജ്യത്ത് ആദ്യമായി വിരുന്നെത്തുന്ന ഫിഫ ലോകകപ്പാണ് 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്നത്. ഡീഗോ ഇല്ലാത്ത കാലത്തെ ലോകപോര് കൂടിയായിരിക്കും അത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.