ദോഹ: ഖത്തർ ഫൗണ്ടേഷന് കീഴിലെ ഖത്തർ കരിയർ ഡെവലപ്മെന്റ് സെന്റർ (ക്യു.സി.ഡി.സി) കരിയർ ഡെവലപ്മെന്റ് സേവനങ്ങൾക്ക് സെർച്ച് എൻജിൻ പുറത്തിറക്കി. ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ വിവർത്തന പരിശീലന കേന്ദ്രവുമായും ഏഷ്യ പസിഫിക് കരിയർ ഡെവലപ്മെന്റ് അസോസിയേഷനുമായും സഹകരിച്ച് വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോം, കരിയർ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട ആദ്യ അറബി ഭാഷ പദാവലിയാണ് വാഗ്ദാനം ചെയ്യുന്നത്.
ഇംഗ്ലീഷ് തത്തുല്യമായ അറബി കരിയർ ഡെവലപ്മെന്റ് നിബന്ധനകളുടെ പുതിയ ഡേറ്റാബേസ് കൂടിയാണ് ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സെക്കൻഡിനുള്ളിൽ പദങ്ങളും അവയുടെ നിർവചനങ്ങളും കണ്ടെത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന സെർച്ച് എൻജിനാണ് പ്ലാറ്റ്ഫോമിൽ സജ്ജമാക്കിയിരിക്കുന്നത്.
കരിയർ ഗൈഡൻസിലെയും വികസനത്തിലെയും ഏറ്റവും പുതിയ നിർവചനങ്ങളിലേക്കും ആശയങ്ങളിലേക്കും പ്രവേശനം പ്ലാറ്റ്ഫോം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഗവേഷകർ, കരിയർ, അക്കാദമിക് കൗൺസലർമാർ, വ്യവസായ രംഗത്തെ വിദഗ്ധർ എന്നിവർക്ക് ഗുണകരമാവുന്നതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.