ദോഹ: ഡിസംബറിൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത 1,61,748 ടൺ പച്ചക്കറി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ കീഴിൽ പരിശോധന നടത്തി. ചട്ടങ്ങൾ പാലിക്കാത്ത ഗുണനിലവാരമില്ലാത്ത 21 ടൺ പച്ചക്കറി നശിപ്പിക്കുകയും ചെയ്തു. അഴുകിയതും കല്ലുകളുള്ളതും കീടങ്ങൾ ഉള്ളതുമായ പച്ചക്കറികളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
രാജ്യത്തെ കാർഷികവിളകൾ കീടങ്ങളിൽനിന്ന് മുക്തമാക്കുകയെന്ന ലക്ഷ്യവുമായാണ് പരിശോധനകൾ നടക്കുന്നത്. വിദേശത്തുനിന്ന് പച്ചക്കറികൾ വഴിയോ മറ്റോ കീടങ്ങൾ രാജ്യത്ത് എത്തുകയും അത് ഖത്തറിലെ വിളകളെ ബാധിക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ വൻക്രമീകരണങ്ങളാണ് മന്ത്രാലയം സ്വീകരിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.