ദോഹ: റമദാനിലെ ആദ്യ ദിനങ്ങൾ മുതൽ കതാറ കൾചറൽ വില്ലേജിൽ നടന്ന 12ാമത് ഖുർആൻ മനഃപാഠ മത്സരം പൂർത്തിയായി. വിശുദ്ധ ഖുർആൻ ശ്രുതിമധുരമായ പാരായണത്തിലൂടെ ഹൃദിസ്ഥമാക്കിയ കുരുന്നുകൾ മാറ്റുരച്ച മത്സരത്തിലെ വിജയികളെയും പ്രഖ്യാപിച്ചു.
അബ്ദുല്ല അബ്ദുൽ റഹ്മാൻ, ഹുദൈഫ ഹസൻ, മുഹമ്മദ് അഷ്റഫ്, മഹ്മൂദ് അൽ കസിൻദർ എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്. ഹാദി ഖാലിദ്, ഉമർ അബ്ദുൽ റഹ്മാൻ ഹദ്റാമി, മുഹമ്മദ് യാസിർ, അബ്ദുൽ അസീസ് മക്കി എന്നിവർ രണ്ടാം സ്ഥാനവും നേടി.
പെൺകുട്ടികളിൽ ഹാജർ സാരി, മറിയം സായിദ് ലൈല നിസാർ എന്നിവർ ഒന്നാം സ്ഥാനവും, തസ്നീം ഹിഷാം, സമിഅ അക്തർ, ഖദീജ ഇമാദ് എന്നിവർ രണ്ടാം സ്ഥാനവും നേടി. വിവിധ ഘട്ടങ്ങളായാണ് മത്സരം പൂർത്തിയായത്. ഖുർആൻ മനഃപാഠ മത്സരത്തിനൊപ്പം ഓരോ വചനങ്ങളുടെയും സാരം പഠിക്കാനും നിയമങ്ങൾ പാലിച്ചുള്ള പാരായണത്തിനുമെല്ലാം പ്രോത്സാഹനം നൽകുന്നതായി. മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ കതാറ പള്ളി ഇമാം ശൈഖ് മുഹമ്മദ് മക്കി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.