ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ റാ​ഫി​ൾ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു

ഗ്രാ​ൻ​ഡ്മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ഷോ​പ്പി​ങ് പ്ര​മോ​ഷ​ൻ ഉ​ദ്ഘാ​ട​നം റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ൽ നി​ർ​വ​ഹി​ച്ച​പ്പോ​ൾ. മ​​റ്റു മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ സ​മീ​പം

ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ റാ​ഫി​ൾ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു

ദോ​ഹ: പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ബൈ ​ആ​ൻ​ഡ് ഗെ​റ്റ് കാ​ഷ് ആ​ൻ​ഡ് കാ​ർ’ പു​തി​യ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ഏ​പ്രി​ൽ ഒ​ന്നി​ന് തു​ട​ങ്ങി ജൂ​ൺ 21 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന റാ​ഫി​ൾ പ്ര​മോ​ഷ​നി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പു​തി​യ മോ​ഡ​ൽ ജെ​റ്റൂ​ർ ടി-2 ​കാ​റും 200,000 റി​യാ​ലും സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഔ​ട്ട്ല​റ്റു​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്ന് 50 റി​യ​ലി​നോ അ​തി​നു മു​ക​ളി​ലോ തു​ക​ക്ക് ഷോ​പ്പി​ങ് ന​ട​ത്തു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഈ ​സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ഏ​ഷ്യ​ൻ ടൗ​ൺ, മെ​ക്ക​യി​ൻ​സ്, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഷ​ഹാ​നി​യ, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് (ഷോ​പ് ന​മ്പ​ർ 91 - 170, പ്ലാ​സ മാ​ൾ), ഉ​മ്മു ഖ​ർ​ന്, അ​സീ​സി​യ, അ​ൽ അ​തി​യ, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​സ്‌​ഥാ​ൻ മാ​ൾ വു​കൈ​ർ എ​ന്നി​ട​ങ്ങ​ളി​ൽ​നി​ന്ന് ഷോ​പ്പി​ങ് ന​ട​ത്താം.

ഏ​പ്രി​ൽ 27ന് ​ആ​ദ്യ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 5,000 റി​യാ​ൽ വീ​തം 15 പേ​ർ​ക്ക് സ​മ്മാ​നി​ക്കും. ര​ണ്ടാം ന​റു​ക്കെ​ടു​പ്പ് മേ​യ് 25നും (5000 ​റി​യാ​ൽ വീ​തം 15 പേ​ർ​ക്ക്), മൂ​ന്നാം ന​റു​ക്കെ​ടു​പ്പ് ജൂ​ൺ 22നും (5,000 ​ഖ​ത്ത​ർ റി​യാ​ൽ വീ​തം 10 പേ​ർ​ക്കും, ഒ​രു ജെ​റ്റൂ​ർ കാ​റും സ​മ്മാ​നം) ന​ട​ക്കും.

പ്ര​മോ​ഷ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ, സി.​ഇ.​ഒ ശ​രീ​ഫ് ബി.​സി, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത് കു​മാ​ർ, അ​ഡ്മി​ൻ മാ​നേ​ജ​ർ നി​തി​ൽ, മാ​ൾ മാ​നേ​ജ​ർ ന​വാ​ബ്, അ​സി​സ്റ്റ​ന്റ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ പ്ര​വീ​ൺ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക​യും ഗു​ണ​മേ​ന്മ​യോ​ടെ​യും വി​ശ്വാ​സ്ത​ത​യോ​ടെ​യും ഉ​റ​പ്പു​ന​ൽ​കു​ന്ന മി​ക​ച്ച ഓ​ഫ​റു​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​റും ഐ.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​വു​മാ​യ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു

Tags:    
News Summary - Raffle promotion begins at Grand Mall Hypermarket qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.