ഖത്തറിൽ മഴ: കൂടുതൽ പെയ്തത് ഹമദ് വിമാനത്താവളത്തിൽ

ദോഹ: തിങ്കളാഴ്ച ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയിൽ ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ.

രാജ്യത്തിന്റെ ഓരോ മേഖലയിലെയും മഴയുടെ തോത് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പുറത്തുവിട്ടു. ഹമദ് ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ 15.1 മില്ലിമീറ്റര്‍ മഴ ലഭിച്ചു. രാജ്യത്തെ ഏറ്റവും കൂടുതല്‍ മഴ പെയ്തത് ഇവിടെയാണ്. മിസൈമീറിലും ഉംസയീദിലും 13.2 മില്ലീമീറ്റര്‍ മഴ ലഭിച്ചു.

വടക്കന്‍ അല്‍ ജുമൈലിയയില്‍ 1.1 മില്ലീമീറ്ററും അല്‍ ഖോറില്‍ 1.6 മില്ലീമീറ്റര്‍ മഴയുമാണ് ലഭിച്ചത്. അല്‍ ഷഹാനിയ - 1.7 മി.മീ, ഖത്തര്‍ യൂനിവേഴ്‌സിറ്റി - 7.9 മി.മീ, ലുസൈല്‍ -9 മി.മീ, ദോഹ - 8.8 മി.മീ, അല്‍ റയാന്‍ - 5.2 മി.മീ, അല്‍ വക്റ- 6.4 മി.മീ എന്നിങ്ങനെയാണ് മറ്റു പ്രധാന മേഖലകളിലെ മഴയുടെ അളവ്.

Tags:    
News Summary - Rain in Qatar: It rained more at Hamad Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.