ദോഹ: മനസിനെയും ശരീരത്തെയും പാകപ്പെടുത്തി വിശ്വാസികൾ നാളെ റമദാനിേലക്ക്. ഈ വർഷത്തെ റമദാൻ വ്രതത്തിന് തിങ്കളാഴ്ച സമാരംഭം കുറിക്കും. ഹിജ്റ വർഷം 1440 ശഅ്ബാൻ 30 പൂർത്തിയാക്കി നാളെ (മെയ് 6) ഹി. 1440 റമദാൻ ഒന്നായിരിക്കുമെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയ ത്തിന് കീഴിലെ മാസപ്പിറവി നിർണയ സമിതി അറിയിച്ചു. ഡോ. ശൈഖ് ഥഖീൽ അൽ ശമ്മാരിയുടെ അധ്യക്ഷതയിൽ ഔഖാഫ് മന്ത്രാലയത്തിൽ ചേർന്ന മാസപ്പിറവി നി ർണയ സമിതിയുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തറിൽ വ്രതം അനുഷ്ഠിക്കേണ്ടി വരിക 15 മണിക്കൂർ ആയിരിക്കും. വ്രതത്തിെൻറ കൂടിയ ദൈര്‍ഘ്യം 15 മണിക്കൂറും ഒമ്പതു മിനിട്ടുമായിരിക്കും. കുറഞ്ഞത് 14 മണിക്കൂറും 38 മിനുട്ടും. റമദാെൻറ ആദ്യ ദിനങ്ങളിലായിരിക്കും കുറഞ്ഞ ദൈര്‍ഘ്യം. റമദാെൻറ അവസാന ദിവസങ്ങളിലാണ് പകല്‍ ദൈര്‍ഘ്യം കൂടുക. അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ഓരോ ദിവസവും സുബ്ഹി, അസ്തമയ സമയം മാറുന്നതിനാല്‍ നോമ്പിെൻറ പകല്‍ ദൈര്‍ഘ്യത്തിലും ദിനേന മാറ്റമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.