ദോഹ: ദോഹയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ പ്രശസ്ത ചരിത്ര ഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന് ഖത്തർ ഇന്ത്യൻ ലിറ്റററി അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ന്യൂ സലാത്തയിലെ സ്കിൽസ് ഡെവലപ്മെന്റ് സെന്ററിൽ നടന്ന പരിപാടി ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറം പ്രസിഡന്റ് ഡോ. സാബു ഉദ്ഘാടനം ചെയ്തതു.
ആഷിഖ് അഹ്മദ് സ്വാഗതം പറഞ്ഞു. നാസർ മലയിൽ അധ്യക്ഷനായി. ഹരീന്ദ്രനാഥിന്റെ ഏറ്റവും പുതിയ രചനയായ ‘മഹാത്മാ ഗാന്ധി കാലവും കർമ പർവവും’ ഇല്യാസ് മാസ്റ്റർ പരിചയം നടത്തി. പുസ്തകത്തിന്റെ ആദ്യ പ്രതി തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി ഏറ്റുവാങ്ങി. റേഡിയോ മലയാളം മേധാവി അൻവർ ഹുസൈൻ, എം.ടി നിലമ്പൂർ, അതീഖ് റഹ്മാൻ, മന്നായി മലയാളി സമാജം സെക്രട്ടറി പുഷ്പൻ, ഷെരീഫ് കെ.സി, ഹുസൈൻ കടന്നമണ്ണ എന്നിവർ സംസാരിച്ചു. ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.
അഞ്ചരവർഷത്തെ ഗവേഷണവും പഠനങ്ങൾക്കും ഒടുവിൽ പൂർത്തിയാക്കിയ പുതിയ പുസ്തകത്തിന്റെ രചനാ കാലത്ത് അനുഭവിച്ച വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സംസ്കൃതി പ്രസിഡന്റ് അഹ്മദ് കുട്ടി ഹരീന്ദ്രനാഥിന് മെമന്റോ സമ്മാനിച്ചു. ഹംസ നന്ദി പറഞ്ഞു.
‘ഇന്ത്യ ഇരുളും വെളിച്ചവും’ എന്ന ഗ്രന്ഥ രചനയിലൂടെ എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നിരവധി അവർഡുകൾക്ക് അർഹനാണ് ഹരീന്ദ്രനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.