ദോഹ: ഒലീവ് ഇന്‍റർനാഷനൽ സ്കൂൾ മൂന്ന് കാമ്പസുകളിലും റിപ്പബ്ലിക് ദിനാഘോഷം നടത്തി. തുമാമ കാമ്പസിൽ ചെയർമാൻ ഡേവിസ് എടകുളത്തൂർ ദേശീയപതാക ഉയർത്തി. അബൂഹമൂർ കാമ്പസിൽ വൈസ് ചെയർമാൻ റോണി പോൾ, ഉംസലാൽ കാമ്പസിൽ പ്രിൻസിപ്പൽ ജേക്കബ് മാത്യു എന്നിവർ പതാക ഉയർത്തി.
അധ്യാപകരും വിദ്യാർഥികളും വെർച്വൽ പ്ലാറ്റ്ഫോമുകളിലൂടെ പങ്കെടുത്തു. ദേശഭക്തിഗാനങ്ങൾ, വിവിധ സംസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന കലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.