ദോഹ: ഉത്തരവാദിത്ത രാഷ്ട്രീയത്തിന്റെ പ്രാധാന്യത്തെ ഉദ്ബോധിപ്പിച്ച് ഖത്തർ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കുവേണ്ടി സംഘടിപ്പിച്ച ‘റിവൈവ് 23’ ലീഡേഴ്സ് സമ്മിറ്റ് സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വിശിഷ്ടാതിഥിയായി.
‘ഏഴര പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന പ്രമേയത്തിൽ നടന്ന സംഘടന സെഷന് മുസ്ലിം ലീഗ് സംസ്ഥാന സോഷ്യൽ മീഡിയ കോഓഡിനേറ്റർ ശരീഫ് സാഗർ നേതൃത്വം നൽകി. ജില്ല പ്രസിഡന്റ് പി.പി. ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അമീർ തലക്കശ്ശേരി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, ഡോ. സമദ്, കെ.വി. മുഹമ്മദ്, വി.ടി.എം. സാദിഖ്, എം.എ. നാസർ കൈതക്കാട്, ഖാദർ ചേലാട്ട്, മക്ബൂൽ തച്ചോത്ത്, സിറാജുൽ മുനീർ, എം. മൊയ്തീൻകുട്ടി, കെ. ഷാജഹാൻ, നസീർ പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു. ജില്ല ട്രഷറർ റസാഖ് ഒറ്റപ്പാലം നന്ദി പറഞ്ഞു. ജില്ല പ്രവർത്തക സമിതി അംഗങ്ങളായ പി.എം. നാസർ ഫൈസി, എം.കെ. ബഷീർ, കെ.വി. നാസർ, നാസർ പുല്ലാട്ടിൽ, മണ്ഡലം ഭാരവാഹികളായ സുഹൈൽ കുമ്പിടി, യൂസഫ് പനംകുറ്റി, ഗഫൂർ ചല്ലിയിൽ, ഫാസിൽ പനച്ചിക്കൽ, കെ.പി.ടി. സിദ്ദീഖ്, റിഷാഫ്, കെ.പി.ടി. അൻഫൽ, വി.പി. അബ്ദുൽ കരീം, അനസ് യമാനി, സിദ്ദീഖ് ചല്ലിയിൽ, സാദിഖ് കോങ്ങാട്, വി.എസ്. മുബാറക്ക്, ആസിഫ് കരിമ്പ, മുഹമ്മദ് ഇബ്രാഹിം, തൗഫീഖ്, ഷമീർ അബ്ദുല്ല, സുലൈമാൻ ആലത്തൂർ, അനസ് കളത്തിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.