ഹിലാൽ സോണിൽ നിന്നും മുഗളിന സെക്ടർ ട്രോഫി
ഏറ്റുവാങ്ങുന്നു
ദോഹ: ഖുർആൻ പഠനവും പാരായണവും ലക്ഷ്യംവെച്ച് രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന എട്ടാമത് തർതീൽ സോൺതല മത്സരങ്ങൾ സമാപിച്ചു.
ഖിറാഅത്ത്, ഹിഫ്ള്, സെമിനാർ, ക്വിസ് തുടങ്ങി 21 ഇനങ്ങളിൽ എട്ടു വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. ദോഹ, ഹിലാൽ, ഗറാഫ, റയ്യാൻ, ഐൻഖാലിദ്, അൽഖോർ എന്നീ ആറു സോണുകളിൽ നടന്ന മത്സരങ്ങളിൽ യഥാക്രമം അൽ സദ്ദ്, മുഗളിന, മദീന ഖലീഫ, ആസ്പയർ, ഐൻ ഖാലിദ് എന്നീ സെക്ടറുകൾ ജേതാക്കളായി. ജേതാക്കൾക്ക് ഐ.സി.എഫ് നേതൃത്വം ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.