സ്​​ത്രീ സു​ര​ക്ഷ കാ​മ്പ​യി​നു​മാ​യി റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​ർ

റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഷീ ​കെ​യ​ർ പാ​ക്കേ​ജ്, ന​ർ​ച്ച​ർ നോ​ട്ട്സ് പ്ര​കാ​ശ​നം ഡോ. ​ശ്രീ​ല​ക്ഷ്മി, ഡോ. ​വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

സ്​​ത്രീ സു​ര​ക്ഷ കാ​മ്പ​യി​നു​മാ​യി റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​ർ

ദോ​ഹ: വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്​​ത്രീ​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ’ഷീ ​കെ​യ​ർ’ കാ​മ്പ​യി​നും ന​ർ​ച്ച​ർ നോ​ട്ട്സും പു​റ​ത്തി​റി​ക്കി റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​ർ. സ്​​ത്രീ​ക​ളെ ബാ​ധി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യു​വാ​നും ഹോ​ർ​മോ​ൺ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നു​മു​ള്ള പാ​ക്കേ​ജു​ക​ൾ കാ​മ്പ​യി​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്​​ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ഗ്ര​പ​രി​ശോ​ധ​ന​ക​ൾ, മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഗൈ​ന​ക്കോ​ള​ജി ട്രീ​റ്റ്മെ​ന്റ്, വി​ദ​ഗ്ധ​രാ​യ ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ എ​ന്നി​വ​യും പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ഗ​ർ​ഭ​ധാ​ര​ണ​ത്തി​നു മു​മ്പും ശേ​ഷ​വു​മു​ള്ള പ​രി​ച​ര​ണ​ത്തി​നു സ​ഹാ​യ​ക​മാ​വു​ന്ന ’ന​ർ​ച്ച​ർ നോ​ട്ട്സ്​’ ഹാ​ൻ​ഡ് ബു​ക്കും പു​റ​ത്തി​റ​ക്കി. പ്ര​സ​വ​ത്തി​ന് മു​മ്പു​ള്ള പ​രി​ച​ര​ണം, ത​യാ​റെ​ടു​പ്പ്, പ്ര​സ​വാ​ന​ന്ത​ര ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി ഗ​ർ​ഭി​ണി​ക​ളാ​യ സ്​​ത്രീ​ക​ൾ​ക്കും സ്​​ത്രീ​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ നേ​ടു​ന്ന എ​ല്ലാ സ്​​ത്രീ​ക​ൾ​ക്കും ഉ​ൾ​ക്കാ​ഴ്ച ന​ൽ​കു​ന്ന സ​മ​ഗ്ര​മാ​യ കൈ​പു​സ്​​ത​ക​മാ​ണ് ‘ന​ർ​ച്ച​ർ നോ​ട്ട്സ്.

ഷീ ​കെ​യ​ർ പാ​ക്കേ​ജി​ന്റെ​യും ന​ർ​ച്ച​ർ നോ​ട്ട്സി​ന്റെ​യും പ്ര​കാ​ശ​നം റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഗൈ​ന​ക്കോ​ള​ജി വി​ദ​ഗ്ധ​രാ​യ ഡോ. ​വി​ജ​യ​ല​ക്ഷ്മി, ഡോ ​ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

15 ല​ധി​കം സ്​​പെ​ഷാ​ലി​റ്റി​ക​ളും 25 ല​ധി​കം വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രും സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന ജെ.​സി.​ഐ അം​ഗീ​കൃ​ത മ​ൾ​ട്ടി സ്​​പെ​ഷാ​ലി​റ്റി ഹെ​ൽ​ത്ത് കെ​യ​ർ ഫെ​സി​ലി​റ്റി​യാ​ണ് റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​ർ. റേ​ഡി​യോ​ള​ജി, ല​ബോ​റ​ട്ട​റി, ഫാ​ർ​മ​സി, ഒ​പ്റ്റി​ക്ക​ൽ, ഫി​സി​യോ​തെ​റാ​പ്പി തു​ട​ങ്ങി 18ല​ധി​കം ഡി​പ്പാ​ർ​ട്ടു​മെ​ന്റു​ക​ളു​ടെ സേ​വ​നം റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ല​ഭ്യ​മാ​ണ്. രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി 12 മ​ണി​വ​രേ​ക്കും വെ​ള്ളി​യാ​ഴ്ച​യ​ട​ക്കം എ​ല്ലാ ദി​വ​സ​വും റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​ർ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു.

Tags:    
News Summary - Riyadh Medical Center women safety campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.