ദോഹ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഡയബറ്റിക് അസോസിയേഷനുമായി സഹകരിച്ച് റിയാദ മെഡിക്കല്‍ സെന്റര്‍ ‘നോ ഡയബറ്റിക്സ്’ കാമ്പയിനു തുടക്കം കുറിച്ചു. പ്രമേഹ രോഗത്തെ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കുന്നതിനും തടയുന്നതിനുമുള്ള അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുകയാണ് കാമ്പയിന്റെലക്ഷ്യമെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജ്മെന്റ് അറിയിച്ചു.
കാമ്പയിന്റെ ഭാഗമായി സൗജന്യ പ്രമേഹ പരിശോധനകള്‍, ആരോഗ്യപരിശോധനകള്‍, ബോധവത്കരണ സംരംഭങ്ങള്‍, ഫിറ്റ്നസ് ചലഞ്ചുകള്‍ എന്നിവ റിയാദ മെഡിക്കല്‍ സെന്ററില്‍ നടത്തും. ഖത്തര്‍ ഡയബറ്റിക് അസോസിയേഷന് ഹെല്‍ത്ത് ആൻഡ് വെല്‍നസ് മേധാവി ഡോ. ഫഹദ് അബ്ദുല്ല കാമ്പയിന് ഉദ്ഘാടനം ചെയ്തു.
‘പ്രമേഹം നേരത്തേ തന്നെ കണ്ടെത്തുകയും ശരിയായ ചികിത്സയുടെ പ്രാധാന്യത്തെ ജനങ്ങളില്‍ വളര്‍ത്തുകയുമാണ് ‘നോ ഡയബറ്റിക്സ്’ കാമ്പയിന്റെ പ്രധാന ഉദ്ദേശ്യമെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, പ്രമേഹത്തെ തടയുക ഈ കാമ്പയിനിലൂടെ റിയാദ മെഡിക്കല്‍ സെന്റര്‍ മുന്നോട്ടുവെക്കുന്നത് അതാണെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം പറഞ്ഞു.
സമഗ്രആരോഗ്യ സംരക്ഷണ സേവനങ്ങള്‍, വെല്‍നസ്, പ്രിവന്റീവ് കെയര്‍ തുടങ്ങി സമൂഹത്തിനുപകാരപ്രദമായ പുതിയൊരു ചികിത്സാ സംസാകാരവും റിയാദ പ്രദാനംചെയ്യുന്നു.
ദോഹയിലെ സി റിങ് റോഡില്‍ സ്ഥിതി ചെയ്യുന്ന ജെ.സി.ഐ അംഗീകൃത മള്‍ട്ടി സ്പെഷാലിറ്റി ക്ലിനിക്കാണ് റിയാദ മെഡിക്കല്‍ സെന്റര്‍. വെള്ളിയാഴ്ചയടക്കം എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്നു. ഖത്തർ ഡയബറ്റിസ് അസോസിയേഷൻ ഇവന്റ് ഓഫിസർ അഷ്റഫ് പി.വി, റിയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം, ഡോ. ബിഷ്ണു കിരൺ, ഡോ. കൃഷ്ണ പ്രസാദ് എച്ച്.വി, അൽതാഫ് ഖാൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.