ദോഹ: ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഗതാഗത സുര ക്ഷാ സമ്മേളനത്തിന് ദോഹ ഷെറാട്ടൻ ഹോട്ടലിൽ തുടക്കമായി. സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി പങ്കെടുത്തു.
ഖത്തർ യൂനിവേഴ്സിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന സമ്മേളനത്തിെൻറ പ്രാരംഭ സെഷനിൽ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര പ്രതിനിധികൾ, ഗതാഗത സുരക്ഷാ മേഖലയിൽ നിന്നുള്ള ഗവേഷകർ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ തുടങ്ങിയവർ പങ്കെടുത്തു. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.
ഉദ്ഘാടന സെഷന് ശേഷം സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക പ്രദർശനം പ്രധാനമ ന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പ്രദർശനത്തിലെ വിവിധ പവലിയനുകൾ പ്രധാനമന്ത്രി സന്ദ ർശിച്ചു.
ഗതാഗത സുരക്ഷ കുറ്റമറ്റതാക്കുന്നതിനുള്ള സുപ്രധാന നടപടികൾ സംബന്ധിച്ചും റോഡ് എഞ്ചിനീയറിംഗ്, സുരക്ഷ എന്നീ മേഖലകളിലെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളെ കുറിച്ചും അധികൃതർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നൽകി. ഗതാഗത രംഗത്തെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ദേശീയ ഗതാഗത സുരക്ഷാ സമിതിയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെടുകയാണ്. പ്രതീക്ഷിച്ചതിലുമപ്പുറമാണ് സമിതിയുടെ പ്രവർത്തനഫലങ്ങളെന്നും ഉദ്ഘാട സെഷനിൽ ഗതാഗത, വാർത്താവിതരണമന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി പറഞ്ഞു.
അത്യാധുനിക റോഡ് ശൃംഖല, മെേട്രാ തുടങ്ങിയ വമ്പൻ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ വലിയ പ്രധാന്യത്തോടെയാണ് നടപ്പാക്കുന്നത്. 2022ലെ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് സ്റ്റേഡിയമടക്കമുള്ള അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കര, നാവിക, വ്യോമ ഗതാഗത മാർഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറായിക്കഴിഞ്ഞുവെന്നും മന്ത്രി വിശദീകരിച്ചു.
സുസ്ഥിര ഗതാഗതം, ഗതാഗത സുരക്ഷ, ദേശീയ സമ്പദ്വ്യവസ്ഥ, സുരക്ഷ എന്നിവ ഉൾപ്പെടെയുള്ള ബൃഹത് പദ്ധതിയാണ് ദേശീയ ഗതാഗത സുരക്ഷാ സമിതിക്കുള്ളത്. അടുത്ത അഞ്ച് വർഷത്തേക്കുള്ള പദ്ധതി ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഗതാഗത, റോഡ് സുരക്ഷാ രംഗത്ത് ഖത്തർ നൽകുന്ന പ്രധാന്യമാണ് ഇവിടെ ആരംഭിച്ച അന്താരാഷ്ട്ര ഗതാഗത സുരക്ഷാ സമ്മേളനമെന്ന് ഖത്തർ യൂനിവേഴ്സിറ്റി പ്രസിഡൻറ് ഡോ. ഹസൻ റാഷിദ് അൽ ദിർഹം പറഞ്ഞു.
ഗതാഗത സുരക്ഷക്കായുള്ള ദേശീയ പഞ്ചവത്സര പദ്ധതി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് രൂപീകരിച്ചിരിക്കുന്നത്.
ഖത്തറിെൻറ സർവതോന്മുഖമായ മുന്നേറ്റത്തിന് ഖത്തർ യൂനിവേഴ്സിറ്റി പ്രതിജ്ഞാബദ്ധമാണ്. ദേശീയ ഗതാഗത സുരക്ഷാ പഞ്ചവത്സര പദ്ധതിയുടെ പ്ര ധാന പങ്കാളി ഖത്തർ യൂനിവേഴ്സിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു.ലോകം നേരിടുന്ന ഏറ്റവും ഗൗരവതരമായ പ്രശ്നമാണ് റോഡപകടങ്ങളെന്ന് ദേശീയ ഗതാഗത സുരക്ഷാ സമിതി വൈസ് ചെയർമാൻ മേജർ ജനറൽ മുഹമ്മദ് സഅദ് അൽ ഖർജി പറഞ്ഞു. ഈയടുത്തായി ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയുണ്ടായിട്ടുണ്ട്. കഴിയുന്നത്ര നിയമനിർമ്മാണങ്ങൾ റോഡപകടങ്ങൾ കുറക്കുന്നതിന് മിക്ക രാജ്യങ്ങളും നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ഗതാഗത സുരക്ഷാ പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വർഷം ആരംഭിച്ചിരിക്കുന്നു. മുഴുവൻ മേഖലകളിൽ നിന്നുമുള്ള സഹകരണം, കൂടുതൽ മെച്ചപ്പെട്ട ശ്രമങ്ങൾ, ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുമ്പെങ്ങുമില്ലാത്ത നടപടികൾ എന്നിവയാണ് അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കേണ്ടതെന്നും മേജർ അൽ ഖ ർജി വ്യക്തമാക്കി. ദേശീയ ഗതാഗത സുരക്ഷാ സമിതി സെക്രട്ടറി ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ മൽകി, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിെൻറ പ്രത്യേക ദൂതൻ (റോഡ് സുരക്ഷ) ജീൻ ടോഡ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഗതാഗത സുരക്ഷാ എഞ്ചിനീയറിംഗ്, ൈഡ്രവിംഗ് സ്വഭാവങ്ങൾ, റോഡ് യൂസേഴ്സ് അറ്റ് റിസ്ക്, നിയമ നടപടികൾ, അപകടനാന്തര അന്വേഷണം, ഇേൻറണൽ വെഹിക്കിൾ ടെക്നോളജി, ഗതാഗത സുരക്ഷ, ഇൻറലിജൻറ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം, ഗതാഗത നീക്കം, റോഡ് രൂപരേഖ, പൊതുഗതാഗതം, ട്രാഫിക് മാനേജ്മെൻറ്, നഗരാസൂത്രണം തുടങ്ങി വിവിധ വിഷയങ്ങളാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ചർച്ച ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.