സഫാരി ഹൈപ്പർമാർക്കറ്റ് ബിർക്കത് അവാമീർ ഔട്ട് ലെറ്റിലെ ഉദ്ഘാടന പ്രമോഷന്റെ ഭാഗമായ ആദ്യ സമ്മാനമായ എം.ജി കാർ വിജയിക്ക് സമ്മാനിക്കുന്നു
ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ സഫാരി ഹൈപ്പർ മാർക്കറ്റിന്റെ ബിർക്കത്ത് അൽ അവാമിറിലെ പുതിയ ശാഖയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് അവതരിപ്പിച്ച സഫാരി വിൻ ത്രീ എം.ജി. ഇസഡ് എസ് 2024 കാർ മെഗാ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് വിജയിക്ക് ഒന്നാം സമ്മാനമായ എം.ജി കാർ കൈമാറി.
നവംബർ 23ന് ബിർക്കത് അൽ അവാമിറിലെ സഫാരി ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ സഫാരി മാനേജ്മെന്റ് പ്രതിനിധികൾ വിജയിയായ കെ.പി. സഫ്വാന് വാഹനത്തിന്റെ താക്കോൽ കൈമാറി.മൂന്ന് നറുക്കെടുപ്പുകളിൽ ഒരോ നറുക്കെടുപ്പിലും ഒരോ എം.ജി കാറുകൾ സമ്മാനമായി നൽകുന്ന ഈ പ്രമോഷൻ ആദ്യ നറുക്കെടുപ്പ് നവംബർ 14നാണ് നടന്നത്. രണ്ടാം നറുക്കെടുപ്പ് ഡിസംബർ 16നും, മൂന്നാം നറുക്കെടുപ്പ് ജനുവരി 14നും സഫാരി ബിർക്കത്ത് അൽ അവാമിർ ഔട്ട് ലെറ്റിൽ നടക്കും.
പുതിയ സഫാരി ഔട്ട് ലെറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു ലക്ഷം ഖത്തർ റിയാൽ സമ്മാനമുള്ള ‘സഫാരി വിൻ 1,00,000 കാഷ് ൈപ്രസും’ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രമോഷൻ നറുക്കെടുപ്പ് ഡിസംബർ 31ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.