ദോഹ: യാ​ത്ര​ക്കി​ടെ അ​പ​രി​ചി​ത​രു​ടെ ല​ഗേ​ജു​ക​ൾ കൈ​യി​ൽ ക​രു​താ​റു​ണ്ടോ? വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് ഒ​രു ബാ​ഗ് വ​ഹി​ച്ച് സ​ഹാ​യി​ക്കാ​മോ എ​ന്ന അ​പേ​ക്ഷ​യു​മാ​യി സ​മീ​പി​ക്കു​ന്ന​വ​രു​ടെ വ​ല​യി​ൽ നി​ങ്ങ​ളും പെ​ടാ​റു​ണ്ടോ​? എ​ങ്കി​ൽ ശ്ര​ദ്ധി​ക്കു​ക. നി​ങ്ങ​ൾ​ക്കാ​യു​ള്ള വ​ലി​യ കെ​ണി​യാ​ണ് അ​തെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തു​ക​യാ​ണ് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. അ​നു​വ​ദി​ച്ച തൂ​ക്ക​ത്തി​ൽ അ​ധി​കം ല​ഗേ​ജു​ണ്ടെ​ന്നും നി​ങ്ങ​ളു​ടെ ബോ​ർ​ഡി​ങ് പാ​സി​നൊ​പ്പം ​അ​തും ക​ട​ത്തി​വി​ട്ട് സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് യാ​ത്ര​ക്കി​ടെ നി​ര​വ​ധി പേ​രാ​ണ് ഓ​രോ​രു​ത്ത​രെ​യും സ​മീ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഈ ​വ​ഴി​വി​ട്ട സ​ഹാ​യം പ​ല​പ്പോ​ഴും നി​ങ്ങ​ളെ​യും അ​പ​ക​ട​ത്തി​ൽ ചാ​ടി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

അ​പ​രി​ചി​ത​രാ​യ മ​റ്റു യാ​ത്ര​ക്കാ​രു​ടെ​യോ ഉ​ള്ള​ട​ക്കം എ​​ന്തെ​ന്ന​റി​യാ​ത്ത ല​ഗേ​ജു​ക​ളോ ഒ​രി​ക്ക​ലും നി​ങ്ങ​ളു​ടെ ബോ​ർ​ഡി​ങ് പാ​സി​ലൂ​ടെ ക​ട​ത്തി​വി​ട​രു​തെ​ന്ന് മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​ഹാ​യം തേ​ടു​ന്ന​വ​രു​ടെ പെ​ട്ടി​യി​ൽ എ​ന്താ​ണെ​ന്ന​റി​യാ​തെ വ​ഹി​ച്ചാ​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​യി​രി​ക്കും നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

യാ​ത്ര ത​ട​സ്സ​പ്പെ​ടു​മെ​ന്നു മാ​ത്ര​മ​ല്ല, ല​ഗേ​ജി​ന്റെ നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​ക​യും നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​ക​യും ചെ​യ്യും -മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. വി​മാ​ന​ത്താ​വ​ള​ങ്ങി​ൽ നി​ന്നോ പു​റ​ത്ത് അ​പ​രി​ചി​ത​രാ​യ സ​ഹ​യാ​ത്രി​ക​ർ ദ​യ​നീ​യ​മാ​യി ന​ട​ത്തു​ന്ന അ​ഭ്യ​ർ​ഥ​ന നി​രു​പ​ദ്ര​വ​ക​ര​മാ​ണെ​ന്ന് തോ​ന്നി​യാ​ലോ സ​ഹാ​യി​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യ സ​ങ്കീ​ർ​ണ​ത​ക​ൾ​ക്ക് ഇ​ട​യാ​ക്കും. യാ​ത്ര​യി​ൽ കൈ​വ​ശ​മു​ള്ള​തും ബോ​ർ​ഡി​ങ് ചെ​യ്യു​ന്ന​തു​മാ​യ എ​ല്ലാ വ​സ്തു​ക്ക​ളും നി​ങ്ങ​ളു​ടേ​ത് മാ​ത്ര​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ണം -അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കു​ടും​ബ സ​മേ​ത​വും അ​ല്ലാ​തെ​യും യാ​ത്ര​ചെ​യ്യു​മ്പോ​ൾ സ​മാ​ന സം​ഭ​വ​ങ്ങ​ൾ പ​തി​വാ​ണ്. നി​യ​മ​വി​രു​ദ്ധ​മാ​യ വ​സ്തു​ക്ക​ൾ ക​ട​ത്താ​നോ മ​റ്റോ ശ്ര​മി​ക്കു​ന്ന​വ​രു​ടെ ച​തി​യി​ൽ പെ​ട്ട് ഇ​ര​ക​ളാ​യി നി​ര​പ​രാ​ധി​ക​ൾ മാ​റു​ന്ന​ത് ത​ട​യു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ബോ​ധ​വ​ത്ക​ര​ണം കൂ​ടി​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ​ത്. 

Tags:    
News Summary - Say no to strangers' luggage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.