ദോഹ: കതാറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന ഏഴാമത് സെന്യാർ ഫെസ്റ്റിെൻറ ഭാഗമായുള്ള ഹദ്ദാഖ് മത്സരത്തിൽ അൽ ഫലാഹ് ടീമിന് ഒന്നാം സ്ഥാനം. തീർത്തും പ്രതികൂലമായ കാലാവസ്ഥയിലും അത്യന്തം വീറോടെയും വാശിയോടെയും നടന്ന ഹദ്ദാഖ് പോരാട്ടത്തിൽ അൽ ഖസ്സാർ ടീം രണ്ടും ഷറാഈഹ് മൂന്നും സ്ഥാനത്ത് ഫിനിഷ് ചെയ്തു. വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി ഖത്തറിെൻറ പൈതൃകവും തനിമയും നിറഞ്ഞ അന്തരീക്ഷത്തിൽ ഹദ്ദാഖ് മത്സരം കഴിഞ്ഞെത്തുന്നവരെ സ്വീകരിക്കാനായി കുടുംബങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വൻനിര തന്നെ കതാറ ബീച്ചിലെത്തിയിരുന്നു.
മത്സരത്തിെൻറ രണ്ടാം ദിനം പെയ്ത കനത്ത മഴയും വീശിയടിച്ച കാറ്റും മത്സരാർഥികളെ ഒട്ടും പിന്നോട്ടടുപ്പിച്ചില്ല. മികച്ച പരിശീലനം സിദ്ധിച്ചാണ് ഓരോ ടീമിലെയും അംഗങ്ങൾ കടലിൽ ചെലവഴിക്കാൻ എത്തിയത്. ഖത്തറിെൻറ പാരമ്പര്യവും തനിമയും നിലനിർത്തിക്കൊണ്ട് പൂർവീകരുടെ ജീവിതരീതിയെ സംബന്ധിച്ച് പുതുതലമുറക്കാവശ്യമായ പരിജ്ഞാനവും പരിശീലനവും നൽകുകയെന്നതാണ് സെന്യാറിെൻറ ലക്ഷ്യം.
ഏറ്റവും വലിയ മത്സ്യം പിടിക്കുന്നവർക്കുള്ള ൈപ്രസ്മണി ഹഖ്ല്‍ ശമാലിന് ലഭിച്ചു. ഒരു ലക്ഷം റിയാലാണ് ഹഖ്ൽ ശമാലിന് ലഭിച്ചത്.
ഹദ്ദാഖ് മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം റിയാൽ എന്നിങ്ങനെയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.