ദോഹ: മുൻ ഐ.സി.സി പ്രസിഡന്റ് മിലൻ അരുൺ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പമേല ദാസ് ഗുപ്ത, സാമൂഹിക പ്രവർത്തക ത്വയ്യിബ അർഷാദ് എന്നിവർ 'ഗൾഫ് മാധ്യമം'- ഷി ക്യൂ പുരസ്കാരം രക്ഷാധികാരികളാവും.
ഖത്തറിന്റെ ബഹുമുഖ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ വനിതകൾക്കുള്ള ആദരവായ ഷി ക്യൂ പുരസ്കാരം സംഘാടക സമിതി രക്ഷാധികാരികളായാണ് ഇവരെ തെരഞ്ഞെടുത്തത്. ഖത്തറിലെ പൊതുപ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായ മിലൻ അരുൺ 2016-18 കാലയളവിൽ എംബസി അനുബന്ധ സംഘടനയായ ഐ.സി.സിയുടെ പ്രസിഡന്റായിരുന്നു. വിവിധ കമ്യൂണിറ്റി സംഘടനകളുടെ ഭാരവാഹിയുമാണ്.
28 വർഷത്തിലേറെ അധ്യാപന പരിചയമുള്ള പമേല ദാസ് ഗുപ്ത ഈ വർഷമാണ് ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളായ ശാന്തിനികേതനിൽ പ്രിൻസിപ്പലായി ചുമതലയേൽക്കുന്നത്. വിവിധ രാജ്യങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തനപരിചയവുമായാണ് ഖത്തറിലെത്തുന്നത്. സാമൂഹിക-വനിത ശാക്തീകരണ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ ത്വയിബ അർഷാദ് പി.എച്ച്.സി.സിയിലാണ് ജോലി ചെയ്യുന്നത്. നേരത്തെ ഖത്തർ യൂനിവേഴ്സിറ്റി ലെക്ചററായും പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.