ദോഹ മിഡ് മാക് റൗണ്ട് എബൗട്ടിന് സമീപം പ്രവർത്തനമാരംഭിച്ച സിഗ്നേച്ചർ ബൈ മർസ റസ്റ്റാറന്റ് ഉദ്ഘാടനം നടൻ ആസിഫ് അലി നിർവഹിക്കുന്നു.അബ്ബാസ് അലി ശിഹാബ് തങ്ങൾ, മർസ ഗ്രൂപ് സ്ഥാപകൻ അഹമ്മദ് ഹാജി കണ്ടോത്ത്, ചെയർമാൻ മായൻ ഹാജി കണ്ടോത്ത്, മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത് എന്നിവർ സമീപം
അലി നിർവഹിക്കുന്നു. അബ്ബാസ് അലി ശിഹാബ് തങ്ങൾ, മർസ ഗ്രൂപ് സ്ഥാപകൻ അഹമ്മദ് ഹാജി കണ്ടോത്ത്, ചെയർമാൻ മായൻ ഹാജി കണ്ടോത്ത്, മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത് എന്നിവർ സമീപം
അലി നിർവഹിക്കുന്നു. അബ്ബാസ് അലി ശിഹാബ് തങ്ങൾ, മർസ ഗ്രൂപ് സ്ഥാപകൻ അഹമ്മദ് ഹാജി കണ്ടോത്ത്, ചെയർമാൻ മായൻ ഹാജി കണ്ടോത്ത്, മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത് എന്നിവർ സമീപം
ദോഹ: ഖത്തറിന്റെ മേന്മയിലേക്ക് രുചിയുടെ പുതിയ കഥ കൂടി ചേര്‍ത്ത് സിഗ്നേച്ചര്‍ ബൈ മര്‍സ റസ്റ്റാറന്റ് സല്‍വാ റോഡ് മിഡ് മാക് റൗണ്ട് എബൗട്ടിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു.
തെന്നിന്ത്യന്‍ ചലച്ചിത്ര താരം ആസിഫ് അലി സിഗ്നേച്ചറിന്റെ കൈയൊപ്പ് പതിഞ്ഞ വാതില്‍ തുറന്നു. ഖത്തറിന്റെ ആതിഥേയ ഭക്ഷ്യലോകത്തേക്കുള്ള പുതിയ അധ്യായമാണ് സിഗ്നേച്ചര്‍ ബൈ മര്‍സ. അബ്ബാസ് അലി ശിഹാബ് തങ്ങൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മർസ ഗ്രൂപ് സ്ഥാപകൻ അഹമ്മദ് ഹാജി കണ്ടോത്ത്, ചെയർമാൻ മായൻ ഹാജി കണ്ടോത്ത്, ഡയറക്ടർമാരായ അഷറഫ് ഹാജി കണ്ടോത്ത്, അബ്ദുൽ ഗഫൂർ കണ്ടോത്ത്, മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത്, സിഗ്നേച്ചർ ബൈ മർസ റസ്റ്റാറന്റ് ജനറൽ മാനേജർ അൻസാർ എം. താസ, ആർ.ജെ മിഥുൻ, വ്ലോഗർമാരായ ബാസിം പ്ലേറ്റ്സ്, അസ്വാൽ കാലിക്കറ്റ് ഫോർ യു, ഷാലു കാസർകോട് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മൂന്നു നിലകളിലായി പ്രവർത്തിക്കുന്ന സിഗ്നേച്ചർ റസ്റ്റാറന്റിന്റെ രണ്ടു നിലകളിൽ വൈവിധ്യമാർന്ന ആഗോള ഭക്ഷണ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂന്നാംനിലയിൽ വിവാഹം ഉൾപ്പെടെ വ്യത്യസ്ത പരിപാടികൾ നടത്താൻ സാധിക്കുന്ന ആഡംബര ഹാളുകളുണ്ട്. 350 പേർക്ക് ഇരിക്കാവുന്ന വലിയ ഹാളിന് പുറമേ 100 പേരെ ഉൾക്കൊള്ളുന്ന മറ്റൊരു ഹാളും 25 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും ഏത് രീതിയിലുള്ള പരിപാടികൾക്കും അനുയോജ്യമാണ്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ചായ കൗണ്ടറായ ‘ചായ സ്റ്റോറി’ മറ്റൊരു സവിശേഷതയാണ്. സിഗ്നേച്ചർ ബൈ മർസയിൽ എല്ലാവർക്കും നല്ല ഭക്ഷണം മികച്ച വിലയിൽ ആസ്വദിക്കാനാവുമെന്നും ഓരോ പിടിയും ഓർമയിൽ സൂക്ഷിക്കാനാകുന്നതായിരിക്കുമെന്നും സ്ഥാപകനും സി.ഇ.ഒയുമായ ജാഫർ കണ്ടോത്ത് പറഞ്ഞു. സിഗ്നേച്ചറിൽ പരിപാടികൾ ബുക്ക് ചെയ്യാനും റിസർവേഷനും 4444 2248 നമ്പറിലോ hello@signaturebymarza.com ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.