ഇന്നും നാളെയും ഖത്തർ ആകാശത്ത്️ ഉൽക്കവർഷം

ദോഹ: ഖത്തർ ആകാശത്ത്️ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉൽക്കവർഷം കാണാനാകുമെന്ന്️ ഖത്തർ കലണ്ടർ ഹൗസ്️ അറിയിച്ചു️.60 മുതൽ 100 ഉൽക്കകളെ വരെ ഒരേ സമയം കാണാനാകും. അർധരാത്രി മുതൽ സൂര്യോദയം വരെ ഉൽക്കവർഷം കാണാനുള്ള സുവർണാവസരമാണ്️ ഖത്തർ നിവാസികളെ കാത്തിരിക്കുന്നതെന്നും കലണ്ടർ ഹൗസ്️ വ്യക്തമാക്കി.

എല്ലാ വർഷവും ഉണ്ടാകുന്ന സെലസ്​റ്റിയൽ ഉൽക്കവർഷത്തിെൻറ ഏറ്റവും ഉയർന്ന ഘട്ടമാണ്️ ആഗസ്​റ്റ്​ 12, 13 ദിവസങ്ങളെന്ന്️ ഖത്തർ കലണ്ടർ ഹൗസ്️ ഡോ. ബഷീർ മർസൂഖ്പറഞ്ഞു. വാന നിരീക്ഷകർക്ക്️ ഒരു️ ഉപകരണത്തിെൻറയും സഹായമില്ലാതെ ഉൽക്കവർഷം കാണാനാകുമെന്നും ആധുനിക ഡിജിറ്റൽ കാമറ ഉപയോഗിച്ച്️ ഇതിെൻറ ചിത്രങ്ങൾ കൃത്യമായി പകർത്താൻ സാധിക്കുമെന്നും ഡോ. ബഷീർ മർസൂഖ്️ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.