ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ സാമ്പത്തിക-സൈബർ കുറ്റകൃത്യ വിഭാഗം പിടികൂടിയ തട്ടിപ്പു സംഘം
ദോഹ: വ്യാജ എസ്.എം.എസുകളും പണം തട്ടുന്ന ലിങ്കുകളും അയച്ച് പൊതുജനങ്ങളുടെ കൊള്ളയടിക്കുന്ന സംഘം ഒടുവിൽ കെണിയിലായി.
സൈബർ തട്ടിപ്പിന് നേതൃത്വം നൽകിയ 12 അംഗ സംഘത്തെയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സാമ്പത്തിക-സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന വിഭാഗം പിടികൂടിയത്.
മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള ഏഷ്യൻ വംശജരെയാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച കമ്പ്യൂട്ടറുകൾ ഉൾപ്പെടെ ഉപകരണങ്ങളും പിടിച്ചെടുത്തു.
സ്വദേശികളും താമസക്കാരും ഉൾപ്പെടെ പൊതജനങ്ങളുടെ മൊബൈൽ നമ്പറുകളിലേക്ക് ട്രാഫിക് പിഴയുടെ പേരിലും ബാങ്കുകളുടെയും ഷോപ്പിങ് മാളുകളുടെയും പേരിലും വ്യാപകമായി വ്യാജ എസ്.എം.എസുകൾ അയച്ചുകൊണ്ടായിരുന്നു വൻ തട്ടിപ്പ് പ്ലാൻ ചെയ്തത്. ഇത്തരത്തിൽ സന്ദേശം നിരവധി പേരിലേക്ക് തുടർച്ചയായി എത്തി. എസ്.എം.എസുകള്‍ക്ക് ഒപ്പമുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സമാനമായ പോര്‍ട്ടലുകളില്‍ പ്രവേശിക്കും വിധമായിരുന്നു ആസൂത്രണം. ഇതുപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വ്യക്തിഗത വിവരങ്ങളും
ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള ബാങ്കിങ് വിവരങ്ങളും ചോര്‍ത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.