ദോഹ: ഖത്തറിൽ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന പുതിയ ഇ-സർവിസ് പോർട്ടലുമായി ഖത്തർ ടൂറിസം. ഹോട്ടൽ, ബിസിനസ്, വിവിധ മേളകളുടെ സംഘാടകർ, വ്യക്തികൾ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഖത്തർ ടൂറിസത്തിൽ നിന്നുള്ള സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്നതാണ് ഇ-സർവിസ് പോർട്ടൽ.
80ഓളം സേവനങ്ങൾ ഈ പോർട്ടൽ വഴി ലഭ്യമാകും. ലൈസൻസ് പുതുക്കൽ, അപേക്ഷ നടപടികൾ, അപേക്ഷകളിലെ സ്റ്റാറ്റസ് പരിശോധന, പണമിടപാട് തുടങ്ങിയ നടപടികളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതാണിത്. രാജ്യത്തിന്റെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയുടെ പ്രവർത്തനങ്ങൾ കൂടുതൽ ലളിതവും അനായാസവുമാക്കി മാറ്റാൻ പുതിയ സംവിധാനം സൗകര്യമൊരുക്കും. www.eservices.visitqatar.qa/authentication/login എന്ന വിലാസത്തിൽ പ്രവേശിച്ച് വെബ്സൈറ്റ് ലോഗിൻ ചെയ്ത് സേവനം ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.