ദോഹ: മോട്ടോര്‍ ബൈക്കുകളുടെയും ഡെലിവറി കമ്പനികളുടെയും പ്രത്യേക രജിസ്ട്രേഷൻ നടത്തുന്നു. ട്രാഫിക് ബോധവത്കരണ പരിപാടികളുമായി ബന്ധപ്പെട്ടാണ് ഇതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ബോധവത്കരണ വിവര വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാദി അല്‍ ഹജ്രി പറഞ്ഞു. ഖത്തര്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അേദ്ദഹം. രജിസ്േട്രഷൻ നടത്തുന്നതിന് പ്രത്യേക സമിതി രൂപവത്കരിക്കും. 'മൈ ബിലവഡ് കണ്ട്രി ഗുഡ്മോണിങ്'എന്ന ജനപ്രിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോട്ടോര്‍ ബൈക്കുകള്‍ ഓടിക്കുന്നവരെ ലക്ഷ്യമിട്ട് അവരില്‍ ഗതാഗത അവബോധം വര്ധിപ്പിക്കേണ്ടതിെൻറ ആവശ്യകത ഏറെയാണ്. റോഡുകളില്‍ മോട്ടോര്‍ ബൈക്ക് ഓടിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് റോഡ് അപകടങ്ങള്‍ക്കും ഗതാഗത നിയമ ലംഘനങ്ങള്‍ക്കും കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു.രജിസ്ട്രേഷനും നമ്പര്‍ പ്ലേറ്റുമുള്ള വാഹനമാണ് മോട്ടോര്‍ ബൈക്ക്. ഇതിനാല്‍ ട്രാഫിക് ലൈറ്റുകള്‍ക്കും റഡാറുകള്‍ക്കും അവയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ പിടിച്ചെടുക്കാനാകും. സുരക്ഷിതമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് ട്രാഫിക് വകുപ്പ് നടത്തുന്നത്.
രാജ്യത്ത് ഇരുചക്ര വാഹന വിൽപനയിൽ വൻ മുന്നേറ്റമാണുള്ളതെന്നാണ് ആസൂത്രണ സ്ഥിതി വിവരക്കണക്ക് അതോറിറ്റിയുടെ കണക്കുകൾ. ബൈക്കുകൾ കൂടിവരുകയാണ് നിരത്തുകളിൽ. ൈഡ്രവിങ് സ്കൂളുകളിൽ നിന്നുള്ള വിവരമനുസരിച്ച് ഇരുചക്രവാഹന ലൈസൻസിനുള്ള ആവശ്യക്കാർ കൂടുകയാണ്. കുറഞ്ഞ വരുമാനക്കാരായ ആളുകളും മധ്യവരുമാനക്കാരും സാഹസിക ൈഡ്രവിങ് ഇഷ്ടപ്പെടുന്ന ആളുകളും യുവാക്കൾ പ്രത്യേകിച്ചും മോേട്ടാർ ൈസക്കിൾ ലൈസൻസിനായി കൂടുതലായി ഡ്രൈവിങ് സ്കൂളുകളിൽ അപേക്ഷിക്കുന്നുണ്ട്. ഇടത്തരം വരുമാനമുള്ള ആളുകൾ രസകരമായ ൈഡ്രവിങ് അനുഭവത്തിനുവേണ്ടി മോേട്ടാർ സൈക്കിൾ യാത്രയാണ് തെരഞ്ഞെടുക്കുന്നത്.
ഇവർ ആഡംബര ഇരുചക്ര വാഹനങ്ങൾ സ്വന്തമാക്കുകയാണ്. ഇത്തരക്കാരെ ഇപ്പോൾ ഖത്തറില നിരത്തുകളിൽ ഏറെ കാണാനാകും. റസ്റ്റാറൻറുകൾ, മറ്റു കമ്പനികൾ, ഡോർ ടു ഡോർ ഡെലിവറി നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ജോലിക്കാരും മോേട്ടാർ സൈക്കിൾ ലൈസൻസിനായി ൈഡ്രവിങ് സ്കൂളുകളെ ആശ്രയിക്കുന്നുണ്ട്. കാർ പോലുള്ള ലൈറ്റ് വാഹനങ്ങളുടെ ലൈസൻസിനുള്ള ചെലവ്, പഠനത്തിനുള്ള ചെലവ്, പരിശീലന നടപടികളുടെ സങ്കീർണത എന്നിവ മോേട്ടാർ സൈക്കിളിെൻറ കാര്യത്തിൽ കുറവായതും ആളുകളെ കൂടുതൽ ആകർഷിക്കുന്നുണ്ട്. സൈക്കിൾ ഉപയോഗിക്കുന്നവർ അടക്കം നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്നാണ് ഹമദ് േട്രാമ സെൻറർ അധികൃതർ പറയുന്നു. എച്ച്.എം.സിക്ക് കീഴിലുള്ള ഹമദ് േട്രാമാ സെൻററിലെത്തുന്ന സൈക്കിൾ അപകടത്തിനിടെ തലക്ക് സാരമായി പരിക്കേൽക്കുന്ന കേസുകളിലധികവും ഹെൽമറ്റ് ധരിക്കാത്തതിനാലാണ്. കഴിഞ്ഞകാലങ്ങളിൽ ഇത്തരത്തിൽ പരിക്കേറ്റവരിലധികവും 30 വയസ്സ് വരെയുള്ള ചെറുപ്രായക്കാരാണ്. ഇതിൽതന്നെ 17 ശതമാനം നേപ്പാളിൽ നിന്നുള്ളവരും 16 ശതമാനം സ്വദേശികളും 13 ശതമാനം ശ്രീലങ്കൻ സ്വദേശികളുമാണ്. ഇരുചക്രവാഹനവുമായി ബന്ധപ്പെട്ട േട്രാമാറ്റിക് ഇഞ്ചുറി സംബന്ധിച്ച് നടത്തിയ പഠനങ്ങൾ ഹെൽമറ്റ് ധരിക്കൽ നിർബന്ധമാണെന്ന് തെളിയിക്കുന്നുണ്ട്.
ബൈസിക്കിൾ ഇഞ്ചുറി കേസുകളിൽ 87 ശതമാനവും മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ്. 20 വയസ്സിന് താഴെയുള്ള രോഗികൾക്കധികവും സൈക്കിളിൽ നിന്നുള്ള വീഴ്ചയിലാണ് പരിക്കേറ്റിരിക്കുന്നത്. ഹെൽമറ്റില്ലാതെ സൈക്കിൾ ഓടിച്ച് പരിക്കേറ്റവരാണ് അധികം. ഇതിൽ 40 ശതമാനം പേർക്കും തലക്ക് സാരമായ ശസ്ത്രക്രിയ വേണ്ടിവന്നുവെന്നും മെഡിക്കൽ അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.