‘മുക്രി വിത്ത് ചാമുണ്ഡി’ ഡോക്യുമെന്ററിയുടെ പ്രദർശനത്തിനു പിന്നാലെ നടന്ന ഓപൺ ഫോറത്തിൽ സംവിധായകൻ അഷ്റഫ് തൂണേരി സംസാരിക്കുന്നു
ദോഹ: വടക്കൻ മലബാറിലെ ക്ഷേത്ര ആചാരമായ മാപ്പിളത്തെയ്യങ്ങളും അവ പകരുന്ന സാമൂഹിക സഹിഷ്ണുതയുടെയും കഥ പറയുന്ന ‘മുക്രി വിത്ത് ചാമുണ്ഡി; ദി സാഗ ഓഫ് ഹാർമണി ഇൻ തെയ്യം ആർഡ്’ ഡോക്യുമെന്ററിയുടെ ഖത്തറിലെ ആദ്യ പ്രദർശനം ഐ.സി.സി ഹാളിലെ നിറഞ്ഞ സദസ്സിൽ നടന്നു. ഖത്തറിലെ മാധ്യമപ്രവർത്തകൻ കൂടിയായ അഷ്റഫ് തൂണേരി സംവിധാനം നിർവഹിച്ച ഡോക്യുമെന്ററി ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) നേതൃത്വത്തിൽ ഐ.സി.സി മുംബൈ ഹാളിലാണ് പ്രദർശിപ്പിച്ചത്. നിറഞ്ഞ സദസ്സിലായി രണ്ടുതവണ പ്രദർശിപ്പിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഡോക്യുമെന്ററി പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രദർശനശേഷം നടന്ന ചടങ്ങിൽ ഐ.എം.എഫ് പ്രസിഡന്റ് ഫൈസൽ ഹംസ അധ്യ ഫോറം അംഗങ്ങൾ അഷ്റഫ് തൂണേരിക്ക് സ്നേഹോപഹാരം കൈമാറി.
ഐ.എം.എഫ് ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ സ്വാഗതവും ട്രഷറർ കെ. ഹുബൈബ് നന്ദിയും പറഞ്ഞു. ആർ.ജെ. തുഷാര അവതാരകയായിരുന്നു. പ്രവാസി സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ കാഴ്ചക്കാരായി എത്തിയിരുന്നു. ഐ.എം.എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, സെക്രട്ടറി രതീഷ്, എക്സി. അംഗങ്ങളായ ഓമനക്കുട്ടൻ, അഹമ്മദ് കുട്ടി, ഷഫീക് ആലുങ്ങൽ, അപ്പുണ്ണി, നിസ, അൻവർ പാലേരി എന്നിവർ നേതൃത്വം നൽകി. ദോഹയിലെ പ്രമുഖരായ ഡോ. അബ്ദുസ്സമ്മദ്, ജെ.കെ. മേനോന്, സംവിധായകൻ അഷറഫ് തൂണേരി എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്. ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസര്‍ അബ്ദുല്ല അബ്ദുല്‍ ഹമീദ്, മാധ്യമ പ്രവര്ത്തകന് മുജീബുര്‍റഹ്മാന്‍ കരിയാടന്‍ എന്നിവരാണ് തിരക്കഥ തയാറാക്കിയത്. എ.കെ. മനോജും സോനു ദാമോദറും ക്യാമറയും അനീസ് സ്വാഗതമാട് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന ഡോക്യുമെന്ററി ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാങ്കേതിക മികവോടെയാണ്ചിത്രീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.