ദോഹ: ദരിദ്ര രാജ്യങ്ങളിലെ വിദ്യാർഥികളുടെ പഠനത്തിന് ഒരു കൈ സഹായവുമായി ഖത്തറിലെ വിദ്യാർഥികൾ ബൂട്ടുകെട്ടി കളത്തിലിറങ്ങി. ‘ഗോൾസ് ഫോർ ഗുഡ്’എന്ന പേരിൽ എജ്യൂക്കേഷൻ എബൗ ആൾ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റ് വഴി സഹായമെത്തുന്നത് 11 രാജ്യങ്ങളിലെ ദുർബലരായ കുരുന്നുകൾക്കാണ്.
36ഓളം സ്കൂളിൽ നിന്നുള്ള വിദ്യാർഥികളാണ് ടൂർണമെന്റിൽ പങ്കാളികളായത്. ഫുട്ബാളും, മറ്റു കലാ മത്സരങ്ങളും പ്രദർശനവും വഴി കണ്ടെത്തിയ ഫണ്ട് ഇ.എ.എയുടെ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. മ്യാൻമാർ, സൻസിബാർ, സോമാലിയ, സുഡാൻ, മാലി, കംബോഡിയ, ഖത്തർ, റോട്ട യംങ് വളന്റിയർ പ്രോഗ്രാം, ഗസ്സ, തുർക്കി, സിറിയ, ലബനാൻ എന്നിവടങ്ങളിലെ അൽ ഫഖൂറ പ്രോഗ്രാം തുടങ്ങിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് ഫണ്ട് ഉപയോഗപ്പെടുത്തുന്നത്.
കുട്ടികളെ തങ്ങളൂടെ ഇഷ്ട കായിക വിനോദത്തിൽ പങ്കെടുപ്പിച്ച് ആരോഗ്യകരമായ ജീവിതം ശീലിപ്പിക്കാനും ഒപ്പം വിദ്യഭ്യാസ ഉന്നമന പ്രവർത്തനത്തിൽ സംഭാവന ചെയ്യലും ലക്ഷ്യമിട്ടാണ് ‘ഗോൾഡ് ഫോർ ഗുഡ്’ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന് ഇ.എ.എ ഫൗണ്ടേഷൻ പ്രൈവറ്റ് സ്കൂൾ ഡയറക്ടർ പരിൻതജ് സുലൈമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.