ദോഹ: അടിമുടി പൊള്ളുന്ന ചൂടുകാലം മാറി, ആശ്വാസത്തിന്റെ വിളംബരമായി ഖത്തറിന്റെ മാനത്ത് സുഹൈൽ നക്ഷത്രമെത്തുന്നു. ചുട്ടുപൊള്ളുന്ന ചൂടും പൊടിക്കാറ്റും ഹ്യുമിഡിറ്റിയും നിറഞ്ഞ ചൂടൻ സീസണിന്റെ അവസാനമായി നല്ലകാലാവസ്ഥയിലേക്കുള്ള മാറ്റം അറിയിച്ച് സുഹൈല്‍ നക്ഷത്രം വ്യാഴാഴ്ച ആകാശത്ത് പ്രത്യക്ഷപ്പെടും. വേനൽ സീസണിന്റെ ഒടുവിലത്തെ നക്ഷത്രമായാണ് സുഹൈലിനെ കണക്കാക്കുന്നത്.
ഖത്തർ കലണ്ടർ കാലാവസ്ഥ വകുപ്പ് (ക്യു.എം.ഡി) ആണ് ആശ്വാസമായി സുഹൈൽ നക്ഷത്രത്തിന്റെ വരവ് അറിയിച്ചത്. ആകാശത്ത് ഈ നക്ഷത്രം കാണുന്നതോടെ ചൂട് കുറഞ്ഞ് വരും. ഖത്തറിന്റെ ആകാശത്ത് തെക്ക് ഭാഗത്തായാണ് നക്ഷത്രം പ്രത്യക്ഷപ്പെടുക. ഈ വേനലിൽ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് വരെയെത്തിയതിനാൽ സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തെ വലിയ ആശ്വാസത്തോടെയാണ് ഖത്തറിലെയും സമീപരാജ്യങ്ങളെയും ജനങ്ങള്‍ വരവേൽക്കുന്നത്. അന്തരീക്ഷ താപനില കുറയുന്നതോടൊപ്പം മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്.
നാല് ഘട്ടമാണ് സുഹൈല്‍ നക്ഷത്രത്തിനുള്ളത്. ഇതില്‍ പ്രാഥമിക ഘട്ടമാണ് അൽ തർഫ്. പിന്നീട് അൽ ജബ്ഹ, ശേഷം അൽ സെബ്റ, അവസാനം അൽ സർഫ എന്നിവയാകും . അൽ തർഫ ഘട്ടത്തിൽ ചൂടും ഹ്യൂമിഡിറ്റിയും വർധിക്കുമെന്നും എന്നാൽ, അൽ സർഫയിലേക്കെത്തുമ്പോൾ ചൂടും ഹ്യുമിഡിറ്റിയും കുറയുകയും കാലാവസ്ഥ തണുപ്പിലേക്ക് നീങ്ങിത്തുടങ്ങുകയുമാണ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.