അ​പ​ക​ട ചി​ത്ര​മെ​ടു​ത്ത് ‘അ​പ​ക​ട’​ത്തിലാകേ​ണ്ട

അ​പ​ക​ട​ത്തി​ൽ​പെ​ട്ട
വാ​ഹ​ന​ങ്ങ​ളു​ടെ ചി​ത്രം അ​ന​ധി​കൃ​ത​മാ​യി
പ​ക​ർ​ത്തി​യാ​ൽ 10,000 റി​യാ​ൽ പി​ഴ​യോ ത​ട​വോ

ദോ​ഹ: വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ കാ​ണു​മ്പോ​ൾ ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ മൊ​ബൈ​ലും പി​ടി​ച്ച് വി​ഡി​യോ​യും ഫോ​ട്ടോ​യും എ​ടു​ക്കു​ന്ന ശീ​ല​​മു​ണ്ടെ​ങ്കി​ൽ സൂ​ക്ഷി​ച്ചോ​ളൂ.

നി​ങ്ങ​ൾ​ക്ക് ഒ​രു ഉ​ത്ത​ര​വാ​ദി​ത്ത​വു​മി​ല്ലാ​ത്ത കേ​സാ​ണെ​ങ്കി​ൽ അ​നാ​വ​ശ്യ പ​ടം​പി​ടി​ത്ത​വും വി​ഡി​യോ എ​ടു​പ്പു​മെ​ല്ലാം ക​ന​ത്ത ശി​ക്ഷ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. അ​ന​ധി​കൃ​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​പ​ക​ട ഫോ​ട്ടോ​ക​ൾ പ​ക​ർ​ത്തു​ന്ന​ത് സ്വ​കാ​ര്യ​ത ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കി 10,000 റി​യാ​ൽ വ​രെ പി​ഴ​യും ര​ണ്ടു വ​ർ​ഷം​വ​രെ ത​ട​വും ല​ഭി​ച്ചേ​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ‘എ​ക്സ്’ പ്ലാ​റ്റ്ഫോം വ​ഴി അ​റി​യി​ച്ചു.

ആ​ർ​ട്ടി​ക്കി​ൾ 333 ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​യാ​ണ് ഇ​ത്ത​രം പ​ട​മെ​ടു​പ്പി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് കേ​സ് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ​മ്മ​ത​ത്തോ​ടെ ചി​ത്രം പ​ക​ർ​ത്താ​നാ​ണ് നി​യ​മം അ​നു​വ​ദി​ക്കു​ന്ന​ത്.

Tags:    
News Summary - Take a picture of the accident Don't be in 'danger'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.