നി​കു​തി വ​കു​പ്പ് സേ​വ​നം ല​ളി​ത​മാ​ക്കി പു​തി​യ വെ​ബ്‌​സൈ​റ്റ്

ദോ​ഹ: ഏ​റെ പു​തു​മ​ക​ൾ ​ഉ​ൾ​ക്കൊ​ള്ളി​ച്ച് ജ​ന​റ​ൽ ടാ​ക്‌​സ് അ​തോ​റി​റ്റി (ജി.​ടി.​എ)​യു​ടെ പു​തി​യ വെ​ബ്സൈ​റ്റ്. നി​കു​തി​ദാ​യ​ക​ർ​ക്കും മ​റ്റു ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും നൂ​ത​ന ഡി​ജി​റ്റ​ൽ അ​നു​ഭ​വം ന​ൽ​കു​ന്ന​താ​ണ് പു​തി​യ വെ​ബ്‌​സൈ​റ്റ്. ഉ​ന്ന​ത നി​ല​വാ​ര​ത്തോ​ടെ അ​ത്യാ​ധു​നി​ക ഇ​ല​ക്ട്രോ​ണി​ക് ഡി​സ്‌​പ്ലേ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള അ​നാ​യാ​സ ബ്രൗ​സി​ങ്ങും വെ​ബ്‌​സൈ​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

നി​കു​തി സം​വി​ധാ​ന​ത്തി​ന്റെ കാ​ര്യ​ക്ഷ​മ​ത കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നോ​ടൊ​പ്പം നി​കു​തി​ദാ​യ​ക​രു​ടെ സം​തൃ​പ്തി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ണ് ഈ ​ന​വീ​ക​ര​ണം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ജി.​ടി.​എ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ന​വീ​ക​രി​ച്ച ജി.​ടി.​എ വെ​ബ്‌​സൈ​റ്റ് gta.gov.qa മി​ക​ച്ച ഡി​ജി​റ്റ​ൽ ഇ​ട​പ​ഴ​ക​ൽ പ്ലാ​റ്റ്‌​ഫോ​മാ​ണ് മു​ന്നോ​ട്ട് വെ​ക്കു​ന്ന​ത്. സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നും നി​കു​തി വി​വ​ര​ങ്ങ​ളി​ലേ​ക്കും സേ​വ​ന​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ക​ഴി​യും.  

Tags:    
News Summary - Tax Department Simplifies Service with New Website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.