ദോഹ: തിരൂരിലെ ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ ‘ടീം തിരൂർ ഖത്തർ’ കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ േപകാൻ പ്രയാസപ്പെടുന്നവർക്കായി ചാർട്ടേർഡ് വിമാനമയച്ചു. ദോഹ വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിൽ 180 യാത്രക്കാരുണ്ടായിരുന്നു. അർഹരായ 20 പേർക്ക് സൗജന്യമായാണ് വിമാന ടിക്കറ്റ് നൽകിയതെന്ന് ടീം തിരൂർ ഖത്തർ പ്രസിഡൻറ് അഷ്റഫ് ചിറക്കൽ അറിയിച്ചു. നാട്ടിലും മറുനാട്ടിലുമായി നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളാണ് സംഘടന നടത്തിവരുന്നത്.
കഴിഞ്ഞ രണ്ട് പ്രളയകാലത്തും നാട്ടിലെ കാരുണ്യപ്രവർത്തന രംഗത്ത് മികച്ച സാന്നിധ്യമായിരുന്നു. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് നിരവധി സഹായപദ്ധതികളും നടത്തുന്നു. തിരൂർ പൂങ്ങോട്ടുകുളം ഡ്രസ്സ് കളക്ഷൻ ബോക്സ് സ്ഥാപിച്ച് അതിലൂടെ അർഹരായവർക്ക് വസ്ത്രം എത്തിച്ചു കൊടുക്കുന്നുണ്ട്.
അംഗങ്ങളിൽ വീടുണ്ടാക്കാൻ ബുദ്ധിമുട്ടുന്നവർക്ക് വീട് നിർമിച്ചുനൽകുന്നുണ്ട്. ഖത്തറിലെ തിരൂർ പ്രദേശത്തെ ആളുകളെ ഒരുമിപ്പിച്ച് ‘ടീം ഫെസ്റ്റ്’ എന്ന പേരിൽ കലാകായിക മാമാങ്കം എല്ലാ വർഷവും നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.