ദോഹ: പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ചാരിറ്റബിൾ ഫൗണ്ടേഷന് തുടക്കം.
മകളും ഖത്തർ മ്യൂസിയംസ് ചെയർപേഴ്സനുമായ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനിയാണ് പിതാവ് അമീറിന്റെ തീരുമാനപ്രകാരം സാമൂഹികവും മാനുഷികവുമായ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കുമുള്ള വിപുല സംവിധാനമായി ഹമദ് ബിൻ ഖലീഫ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചത്.
ഖത്തറിലെ അർഹരായ വിഭാഗം ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക വികസന മേഖലകളിൽ അവർക്ക് സാമ്പത്തികവും ധാർമികവുമായ പിന്തുണ നൽകുകയുമാണ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെ ശൈഖ അൽ മയാസ അറിയിച്ചു. രാജ്യത്തിനകത്തും പുറത്തും അർഹരായ വിഭാഗങ്ങളെ കണ്ടെത്തി പിന്തുണ നൽകുകയാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.