ദോഹ: മേഖലയിലെ തന്നെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ക്ലബുകളിലൊന്നാണ് അൽ അഹ്ലി. കൈറോയിൽ ഒക്ടോബർ അവസാനം നടന്ന മത്സരത്തിന് സാക്ഷിയാവാൻ അരലക്ഷത്തിലേറെ കാണികളെത്തിയിരുന്നു. ഖത്തറിൽ ഇന്റർകോണ്ടിനെന്റൽ മത്സരത്തിന് വേദിയുണരുന്നതിന് ദിവസങ്ങൾ മുമ്പുതന്നെ ഈജിപ്തുകാരായ ആരാധകസംഘം ആവേശവുമായി സംഘടിച്ചു തുടങ്ങി.
ഖത്തറിലെ പ്രവാസികളായ ഈജിപ്ഷ്യൻ ആരാധകർക്കൊപ്പം, ഹോം നഗരിയായ കൈറോയിൽനിന്നും ആരാധക സംഘങ്ങൾ ഒഴുകിയെത്തി. സൂഖ് വാഖിഫിലും മറ്റും സംഗമിച്ച് കഴിഞ്ഞ ദിവസങ്ങളിൽ അൽ അഹ്ലി ആരാധകർ ആവേശത്തിരക്ക് തുടക്കം കുറിച്ചു. ബുധാനാഴ്ചത്തെ മത്സരത്തിലും സ്റ്റേഡിയത്തിന് പുറത്തും അകത്തും ആരവങ്ങളുമായി അൽ അഹ്ലി ഫാൻ പടയുടെ സാന്നിധ്യമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.