ദോഹ: അസുഖ ബാധിതനായി ഖത്തറില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട തിരുവല്ല അഞ്ചല്‍ കുറ്റിയില്‍ സ്വദേശി കോടിയാട്ട് പ്രവീണ്‍ ജോസഫ് (42) നിര്യാനായി. കഴിഞ്ഞ ദിവസം ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം. പിതാവ്: കോടിയാട്ട് മോന്‍സി. മാതാവ്: ലൈല. ഭാര്യ: പ്രീമ. റെബേക്ക റേച്ചല്‍ പ്രവീണ്‍ (ഭവൻസ് പബ്ലിക് സ്കൂൾ വിദ്യാർഥിനി), ജോക്കിം ജോസഫ് പ്രവീണ്‍ എന്നിവര്‍ മക്കളാണ്. സഹോദരന്‍: അരുണ്‍ ജോസഫ്. മൃതദേഹം ഞായറാഴ്ച വൈകുന്നേരം ഏഴ് മുതൽ എട്ടുവരെ ദുഖാനിലെ പള്ളിയിൽ പൊതു ദർശനത്തിനു വെക്കും. സംസ്‌കാരം സപ്തംബര്‍ 13ന് വൈകീട്ട് ദുഖാനില്‍.
ചികിത്സയിലിരിക്കെ കഴിഞ്ഞ ഒരു മാസമായി ഗുരുതരാവസ്ഥയിലായ പ്രവീണിനെ അവസാനമായൊന്ന് കാണാനായി മാതാപിതാക്കൾ പത്തു ദിവസം മുമ്പ് ഖത്തറിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.