ദോഹ: ഖത്തർ ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ, വിഷു, ഈസ്റ്റർ ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. എ.ഐ.സി.സി അംഗം അഡ്വ. എം. ലിജു മുഖ്യാതിഥിയായ പരിപാടിയിൽ ആയിരത്തോളം പ്രവാസികൾ പങ്കെടുത്തു.
റമദാനും വിഷുവും ഈസ്റ്ററുമെല്ലാം സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന ആഘോഷങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ സ്വാഗതം പറഞ്ഞു. സീനിയർ കമ്യൂണിറ്റി ലീഡർമാരായ ജെ.കെ. മേനോൻ, നിലാങ്ഷു ദേ, കെ.എം. വർഗീസ്, എസ്.എ.എം. ബഷീർ, സീനു പിള്ള, ജയതി മൈത്രാ, സിയാദ് ഉസ്മാൻ, മഷൂദ് തുരുത്തിയാട്, ഫാഹിദ് അഹമ്മദ്, സുലൈമാൻ മദനി, ഷമീർ വലിയവീട്ടിൽ, ഡോ. ജോജി മാത്യൂസ്, ഡോ. സമീർ കലന്തൻ, പ്രിൻസിപ്പൽ ആഷ ഷിജു, ഫുആദ് ഉസ്മാൻ, രാജേഷ് സിങ്, ഡോ. നയന വാഗ്, ബിശ്വജിത് ബാനർജി, സന്തോഷ് കുമാർ പിള്ള, ദിനേശ് ഗൗഡ, തുടങ്ങിയവർ പങ്കെടുത്തു. ഇൻകാസ് നേതാക്കളായ ജോർജ് അഗസ്റ്റിൻ, ഷിഹാസ് ബാബു, അൻവർ സാദത്ത്, നിയാസ് ചെരുപ്പത്ത്, നിഹാസ് കോടിയേരി, ഷംസുദ്ദീൻ ഇസ്മയിൽ, ഈണം മുസ്തഫ, നാസർ വടക്കേക്കാട്, നാസർ കറുകപ്പാടത്ത്, ജൂട്ടാസ് പോൾ, സലീം ഇടശ്ശേരി, ജോയ്പോൾ, മുജീബ്, മധുസൂദനൻ, ഷാഹിദ്, മുഹമ്മദ് ഇടയന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി. സംഘാടക സമിതി ചെയർമാൻ ജീസ് ജോസഫ് നന്ദി പറഞ്ഞു.
ദോഹ: ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ്, വിഷു ഈസ്റ്റർ സംഗമം ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ചു. ഖത്തറിലെ വ്യത്യസ്ത തുറകളിൽ പ്രവർത്തിക്കുന്ന നിരവധി ആളുകൾ പങ്കെടുത്തു. ഭിന്നത മറഞ്ഞ് ഖത്തർ ഇൻകാസിലെ മുഴുവൻ നേതാക്കളും പങ്കെടുത്ത ഇഫ്താർ മീറ്റ് ഐക്യസന്ദേശം പകർന്നു നൽകി. നോർക്ക കാർഡ് അപേക്ഷിക്കാനുള്ള കൗണ്ടർ, ഐ.സി.ബി.എഫ് സ്റ്റാൾ ഒരുക്കി നൂറുകണക്കിനു പ്രവർത്തകർക്ക് അംഗമാകാൻ അവസരമൊരുക്കി.
അപ്പെക്സ് ബോഡി പ്രസിഡന്റുമാരായ എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.വി. ബോബൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, അബ്രഹാം ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
താജ് ആലുവ റമദാൻ വിഷു, ഈസ്റ്റർ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് പി.കെ. വിപിൻ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതവും ട്രഷറർ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.
സമീർ ഏറാമല, ഹൈദർ ചുങ്കത്തറ, കെ.കെ. ഉസ്മാൻ, സിദ്ദീഖ് പുറായിൽ, അഷ്റഫ് വടകര, സി.വി. അബ്ബാസ്, അൻവർ സാദത്ത്, ബഷീർ തുവാരിക്കൽ തുടങ്ങിയ നേതാക്കൾ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ല കമ്മിറ്റി പ്രസിഡൻറുമാർ, ജനറൽ സെക്രട്ടറിമാർ, ഇൻകാസ് നേതാക്കൾ എന്നിവർ പങ്കെടുത്തു. ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി, നിയോജക മണ്ഡലം കമ്മിറ്റി നേതാക്കളും ഭാരവാഹികളും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.