തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി ഇ​ഫ്താ​റി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ആ​യി​ര​ങ്ങ​ളു​ടെ സം​ഗ​മ​മാ​യി തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി ഇ​ഫ്താ​ർ

ദോ​ഹ: ഖ​ത്ത​റി​ലെ തൃ​ശൂ​ർ ജി​ല്ല​ക്കാ​രു​ടെ സം​ഗ​മ​മാ​യി ജി​ല്ല സൗ​ഹൃ​ദ​വേ​ദി ഇ​ഫ്താ​ർ സം​ഗ​മം. അ​ൽ അ​റ​ബി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. വേ​ദി പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ, മു​ഖ്യ ര​ക്ഷാ​ധി​കാ​രി ജെ.​കെ. മേ​നോ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ഹ​മ്മ​ദ​ലി ഖാ​സി​മി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

സം​ഗ​മം കോ​ഓ​ഡി​നേ​റ്റ​ർ ശ​ശീ​ധ​ര​ൻ പ്ലാ​ഴി സ്വാ​ഗ​ത​വും വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​കെ. മ​ണി​ക​ണ്ഠ​ൻ, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്മാ​ൻ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ വി.​എ​സ്. നാ​രാ​യ​ണ​ൻ, കെ.​എ​സ്. ഹ​മീ​ദ്, അ​ൽ മു​ഫ്ത മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഉ​സ്മാ​ൻ, മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ വി.​കെ. സ​ലിം, പി. ​മു​ഹ്‌​സി​ൻ, അ​ബ്ദു​ൽ​ഗ​ഫൂ​ർ, അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, അ​ഡ്വ. ജാ​ഫ​ർ ഖാ​ൻ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - Thrissur district Sauhridevedi Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.