പു​ക​വ​ലി​യോ​ട്​ നോ ​പ​റ​യാ​ൻ ‘ടു​ബാ​കോ ക​ൺ​ട്രോ​ൾ സെൻറ​ർ’

ദോ​ഹ: പു​ക​വ​ലി​ച്ചു വ​ലി​ച്ചു ജീ​വി​തം മു​ട്ടി​യ​വ​ർ​ക്ക്​ പു​തു​ജീ​വി​തം പ​ക​ർ​ന്ന്​ പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​നു (പി.​എ​ച്ച്.​സി.​സി) കീ​ഴി​ലെ പു​ക​വ​ലി വി​മു​ക്ത​കേ​ന്ദ്രം. കൗ​മാ​ര​ത്തി​ലും യു​വ​ത്വ​ത്തി​നി​ടെ​യു​മെ​ല്ലാം പു​ക​വ​ലി ശീ​ല​മാ​ക്കി, അ​ടി​പ്പെ​ട്ട​വ​ർ അ​ഭ​യം തേ​ടി​യെ​ത്തു​േ​മ്പാ​ൾ അ​വ​രെ പൂ​ർ​ണ​മാ​യും പു​ക​വ​ലി​യി​ൽ​നി​ന്നും മു​ക്ത​രാ​ക്കി ടു​ബാ​കോ ക​ൺ​ട്രോ​ൾ സെൻറ​ർ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ലേ​ക്ക്​ വ​ഴി​ന​ട​ത്തു​ന്നു. പു​ക​വ​ലി ഉ​പേ​ക്ഷി​ക്കാ​ൻ സ​ഹാ​യം തേ​ടി പി.​എ​ച്ച്.​സി.​സി കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും പു​ക​വ​ലി ശീ​ലം വി​ജ​യ​ക​ര​മാ​യി ഉ​പേ​ക്ഷി​ച്ച​താ​യി ‘സ്പ്രിം​ഗ​ർ ലി​ങ്ക്’ പ്ലാ​റ്റ്‌​ഫോം പ​ഠ​ന​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു.

എ​ച്ച്.​എം.​സി ടു​ബാ​കോ ക​ൺ​ട്രോ​ൾ സെൻറ​ർ

പു​ക​വ​ലി നി​ർ​ത്ത​ൽ സേ​വ​ന​ങ്ങ​ൾ ഹ്ര​സ്വ​കാ​ല​ത്തേ​ക്കും ദീ​ർ​ഘ​കാ​ല​ത്തേ​ക്കും ഏ​റെ മി​ക​വു​റ്റ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പ​ഠ​നം ക​ണ്ടെ​ത്തി. ഉ​യ​ർ​ന്ന വ​രു​മാ​ന​വും വി​ദ്യാ​ഭ്യാ​സ​വു​മു​ള്ള യു​വാ​ക്ക​ൾ, അ​റ​ബ്​ പൗ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ പു​ക​വ​ലി​യു​ടെ ഏ​റ്റ​വും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഗ്രൂ​പ്പാ​യി പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടി. പ്രാ​ദേ​ശി​ക​മാ​യ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് സേ​വ​നം സം​ബ​ന്ധി​ച്ച് പ്ര​ച​രി​പ്പി​ക്കാ​ൻ പി.​എ​ച്ച്.​സി.​സി അ​തി​ന്റെ സേ​വ​ന​ങ്ങ​ൾ വ​ലി​യ തോ​തി​ൽ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​ഠ​ന​ത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

പി.​എ​ച്ച്.​സി.​സി ക്ലി​നി​ക്ക​ൽ റി​സ​ർ​ച് വി​ഭാ​ഗ​ത്തി​ലെ അ​ബ്ദു​ൽ ജ​ലീ​ൽ അ​ബ്ദു​ല്ല​ത്തീ​ഫ് സൈ​ന​ൽ, ഹ​നാ​ൻ അ​ൽ മു​ജ​ല്ലി, ഹാ​ഫി​സ് അ​ഹ്മ​ദ് മു​ഹ​മ്മ​ദ്, അ​ഹ്മ​ദ് സ​മീ​ർ അ​ൽ നു​ഐ​മി, മ​സ്‍ലിം അ​ബ്ബാ​സ് സ​ഈ​ദ്, പി.​എ​ച്ച്.​സി.​സി ഓ​പ​റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ അ​മീ​ന ഇ​ബ്‌​റാ​ഹിം ഫ​ഖ്‌​റൂ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

പി.​എ​ച്ച്.​സി.​സി പു​ക​വ​ലി നി​ർ​ത്ത​ൽ ക്ലി​നി​ക്കു​ക​ളി​ലെ​ത്തി​യ​വ​രി​ൽ​നി​ന്ന് റാ​ൻ​ഡം സാം​പി​ളി​ലൂ​ടെ 490 പേ​രെ​യാ​ണ് സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 63.5 ശ​ത​മാ​നം പേ​രും വി​ജ​യ​ക​ര​മാ​യി പു​ക​വ​ലി നി​ർ​ത്തി​യ​താ​യി പ​ഠ​നം ക​ണ്ടെ​ത്തി.

നി​ർ​ത്തി​യ​വ​രി​ൽ 23.3 ശ​ത​മാ​നം പേ​രും പ​ഴ​യ​പ​ടി​യാ​കു​ക​യും ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ പു​ക​വ​ലി ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​താ​യി പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. പ​ഠ​ന​മാ​രം​ഭി​ച്ച് 42 മാ​സം പി​ന്നി​ടു​മ്പോ​ൾ പ​ങ്കെ​ടു​ത്ത​വ​രി​ൽ 45 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ വി​ജ​യ​ക​ര​മാ​യി പു​ക​വ​ലി നി​ർ​ത്തി​യ​താ​യും പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടി.

30-39 വ​യ​സ്സി​നി​ട​യി​ലു​ള്ള​വ​ർ 43 ശ​ത​മാ​ന​വും 28 ശ​ത​മാ​നം പേ​ർ 40-49 വ​യ​സ്സി​നി​ട​യി​ലു​ള്ള​വ​രു​മാ​ണ്. 90 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും പു​രു​ഷ​ന്മാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പു​ക​വ​ലി ശീ​ല​മാ​ക്കി​യ​വ​രാ​ണ​ധി​ക​വും. പ​ങ്കെ​ടു​ത്ത​വ​രി​ൽ 96.3 ശ​ത​മാ​നം പു​ക​വ​ലി ശീ​ല​മാ​ക്കി​യ​വ​രും 19.85 ശ​ത​മാ​നം ഷി​ഷ വ​ലി​ക്കു​ന്ന​വ​രു​മാ​ണ്.

പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ചി​കി​ത്സി​ക്കു​ന്ന​വ​രി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ഫി​സി​ഷ്യ​ന്മാ​രാ​ണ് പി.​എ​ച്ച്.​സി.​സി സ്‌​മോ​ക്കി​ങ് സെ​സേ​ഷ​ൻ ക്ലി​നി​ക്കു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്. ഫ​ല​പ്ര​ദ​മാ​യ കൗ​ൺ​സ​ലി​ങ്ങും മ​രു​ന്നു​ക​ളു​മാ​ണ് ഇ​വി​ടെ ചി​കി​ത്സ. ക്ലി​നി​ക്കു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം റ​ഫ​റ​ൽ വ​ഴി​യോ അ​ല്ലെ​ങ്കി​ൽ 107 ന​മ്പ​റി​ൽ വി​ളി​ച്ച് നേ​രി​ട്ട് അ​പ്പോ​യി​ൻ​മെ​ന്റ് എ​ടു​ത്തോ ആ​കാ​വു​ന്ന​താ​ണ്.

Tags:    
News Summary - Tobacco Control Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.