അൽ ഖോർ ഏരിയയിലെ ഗതാഗത നിയന്ത്രണം
ദോഹ: അൽഖോർ ഏരിയ നോർത് ഇൻഡസ്ട്രിയൽ റൗണ്ട് എബൗട്ടിൽ താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദിവസവും രാത്രി 12 മുതൽ പുലർച്ച അഞ്ചു വരെയാണ് നിയന്ത്രണം.
മേഖലയിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണമെന്ന് അഷ്ഗാൽ അറിയിച്ചു. ഈ സമയങ്ങളിൽ യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.