ദോഹ: രണ്ടാം തവണയും ഏഷ്യൻ ഫുട്ബാളിലെ മികച്ച താരത്തിനുള്ള എ.എഫ്.സി പുരസ്കാരം നേടിയ ഖത്തറിന്റെ സൂപ്പർ താരം അക്രം അഫീഫിന് സ്വീകരണം നൽകി കായിക മന്ത്രാലയം. കായിക-യുവജന മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമദ് ആൽഥാനി അക്രം അഫീഫിനെ ആദരിച്ചു.
താരത്തിന്റെ പ്രകടന മികവിനെയും സമർപ്പണത്തെയും അദ്ദേഹം അഭിനന്ദിച്ചു. രണ്ടു തവണ ഏഷ്യൻ ഫുട്ബാൾ പുരസ്കാരം നേടുന്ന ആദ്യ ഖത്തരി താരമാണ് അക്രം അഫീഫ് രണ്ടാഴ്ച മുമ്പ് സോളിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങിയത്.
ജോർഡന്റെ യസാൻ അൽ നയ്മത്, ദക്ഷിണ കൊറിയയുടെ സോൾ യുങ് വൂ എന്നിവരെ പിന്തള്ളിയായിരുന്നു അഫീഫിന്റെ നേട്ടം. ഈ വർഷം ജനുവരിയിൽ ഖത്തർ വേദിയായ ഏഷ്യൻ കപ്പ് ഫുട്ബാളിൽ ടോപ് ഗോൾ സ്കോറർ പ്രകടനവുമായി ടീമിനെ കിരീടത്തിലേക്ക് നയിച്ച പ്രകടനമായിരുന്നു അക്രം അഫീഫിനെ വീണ്ടും വൻകരയുടെ പുരസ്കാരത്തിന് അർഹനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.