ആക്കോട് ഇസ്ലാമിക് സെന്റർ ഖത്തർ ചാപ്റ്റർ ഗ്രാൻഡ് ഇഫ്താർ മീറ്റ് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: വിശ്വാസം നന്മകൾക്ക് പ്രചോദനം നൽകുന്ന മൂല്യമാവണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ആക്കോട് ഇസ്ലാമിക് സെന്റർ ഖത്തർ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരുടെയും ഉള്ളിലും വിശ്വാസമുണ്ട്. ഇടക്കിടെ അത് സംസ്കരിച്ച് വിശ്വാസത്തിന്റെ പ്രകാശം പുറത്തേക്ക് പ്രസരിക്കാനുള്ള അവസരമൊരുക്കണം. റമദാൻ അതിനൊരു നിമിത്തമാവണം. നോമ്പും നമസ്കാരവും ഹജ്ജും മറ്റു സൽക്കർമങ്ങളും പഠനവുമെല്ലാം ആത്മാർഥമായ വിശ്വാസത്തോടെ അനുഷ്ഠിക്കുമ്പോൾ മാത്രമേ സമ്പൂർണമാവുകയുള്ളൂ -അദ്ദേഹം പറഞ്ഞു.
ഹിലാൽ റീജൻസി ഹാളിൽ നടന്ന ഗ്രാന്റ് ഇഫ്താറിൽ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. സഫാരി സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി.
അബൂബക്കർ അൽ ഖാസിമി, ഡോ. അബ്ദു സമദ്, സനാഉല്ല തങ്ങൾ, സകരിയ മാണിയൂർ, സലീം നാലകത്ത്, ഉസ്മാൻ കെ.കെ, കരീം ടീടൈം, കുറുങ്ങോട്ട് മൂസ, മഹറൂഫ് മട്ടന്നൂർ, അജ്മൽ റഹ്മാനി, ഫസലു സാദാത്ത് നിസാമി, യൂസുഫ് ഹാജി ചിറ്റുള്ളി, മഹ്മൂദ് ഹാജി ഇരിങ്ങണ്ണൂർ, അബ്ദുല്ല ഹാജി ഇരിങ്ങണ്ണൂർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. പി.പി ഫഹദ് സ്വാഗതവും റഹീസ് ഫൈസി നന്ദിയും പറഞ്ഞു.
വിവിധ മേഖലകളിൽ നിന്നുള്ള രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു. ചടങ്ങിൽ സഹചാരി ഖത്തർ നാഷനൽ സർഗലയത്തിന്റെ പ്രഖ്യാപനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.