ദോഹ: 2022 ട്വൻറി20 ക്രിക്കറ്റ് ലോകകപ്പ് ഏഷ്യൻ യോഗ്യതാ മത്സരത്തിൽ കുവൈത്ത് ആറു വിക്കറ്റിന് ബഹ്റൈനെ തോൽപിച്ചു. ആദ്യം ബാറ്റുചെയ്ത ബഹ്റൈൻ എട്ടിന് 124 റൺസെടുത്തപ്പോൾ, കുവൈത്ത് 11.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്ത് വിജയം നേടി. 49 റൺസെടുത്ത രവിജ സന്ദരുവാനും, 39 റൺസുമായി അദ്നാൻ ഇദ്രീസുമാണ് കുവൈത്തിൻെറ വിജയ ശിൽപികളായത്. മറ്റൊരു മത്സരത്തിൽ ഖത്തറിന് മാലദ്വീപിനെതിരെ 98 റൺസിെൻറ വിജയം. ആദ്യം ബാറ്റു ചെയ്ത ആതിഥേയരായ ഖത്തർ ആറു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മാലദ്വീപ് 56ന് പുറത്തായി. 62 റൺസെടുത്ത മുഹമ്മദ് റിസ്ലാനാണ് ടോപ് സ്കോറർ. ഖത്തറിൻെറ മുഹമ്മദ് നദീം നാലും, ഇഖ്ബാൽ ഹുസൈൻ മൂന്നും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.