ദോഹ: 2026ലെ ലോകകപ്പ് ഫുട്ബാൾ റഫറിമാരുടെ പ്രഥമ പട്ടികയിൽ ഇടംനേടി ഖത്തറിൽനിന്നും രണ്ടുപേർ. ഫിഫയുടെ ഏഷ്യൻ റഫറിമാരുടെ പട്ടികയിലാണ് ഖത്തറിെൻറ അബ്ദുൽറഹ്മാൻ അൽ ജാസിം, സൽമാൻ ഫലാഹി എന്നിവർ ഇടം പിടിച്ചത്. 2026 ജൂൺ ജൂലൈയിൽ കാനഡ, മെക്സികോ, യു.എസ് എന്നീ മൂന്നു രാജ്യങ്ങളിലായാണ് അടുത്ത ലോകകപ്പ് നടക്കുന്നത്. 37കാരനായ അബ്ദുൽറഹ്മാൻ അൽ ജാസിം 2013 മുതൽ ഫിഫ അന്താരാഷ്ട്ര റഫറിയാണ്. 2017 ഫിഫ അണ്ടർ 20 ലോകകപ്പ് റഫറി, 2018 റഷ്യ ലോകകപ്പ് വിഡിയോ അസിസ്റ്റൻറ് റഫറി തുടങ്ങിയവയിൽ പങ്കാളിയായിരുന്നു.
2019 ഏഷ്യൻകപ്പ്, എ.എഫ്.സി ചാമ്പ്യൻസ് ലീഗ്, 2019 ക്ലബ് ലോകകപ്പ് ഫൈനൽ എന്നീ ബിഗ് ചാമ്പ്യൻഷിപ്പുകളിലും ഭാഗമായി. 2022 ലോകകപ്പിനുള്ള റഫറിയിങ് ടീമിലും ഇദ്ദേഹം അംഗമായിരുന്നു.34കാരനായ സൽമാൻ ഫലാഹി 2017ലാണ് ഫിഫ റഫറിയായി മാറുന്നത്. 2021ൽ വി.എ.ആറിലും ഇടം നേടി. 2014ൽ ഖത്തർ സ്റ്റാർസ് ലീഗ് മത്സരങ്ങൾ നിയന്ത്രിച്ചായിരുന്നു തുടക്കം. 2022 ചാമ്പ്യൻസ് ലീഗിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. ഗൾഫ് കപ്പ്, അണ്ടർ 20 ലോകകപ്പ് മത്സരങ്ങളും നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.