ദോഹ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസഷ്കിയാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി.
അബൂദബിയിലെത്തിയായിരുന്നു യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗസ്സയിലെയും ലബനാനിലെയും യുദ്ധം ചർച്ച ചെയ്ത രാഷ്ട്ര നേതാക്കൾ പ്രാദേശിക സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനായി സംഘർഷം വ്യാപിക്കുന്നത് തടയുന്നത് സംബന്ധിച്ചും വെടിനിർത്തൽ സാധ്യമാക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. തുടർന്നായിരുന്നു ഖത്തർ പ്രധാനമന്ത്രി തെഹ്റാനിലെ ഇറാൻ പ്രസിഡന്റിനെ സന്ദർശിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലെ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും ഗസ്സയിലെയും ലബനാനിലെയും ഇസ്രായേൽ ആക്രമണവും മേഖലയിലെ സംഘർഷ സാഹചര്യങ്ങളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.