ദോഹ: വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമലംഘനത്തെ തുടർന്ന് അൽ വക്റ ഉമ്മുൽ ഹൂൽ പ്രദേശത്തെ 600 അനധികൃത കാബിനുകൾ നീക്കംചെയ്ത് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി സുരക്ഷ വകുപ്പ്, ആഭ്യന്തര സുരക്ഷാസേന (ലഖ്വിയ) എന്നിവയുടെ സഹകരണത്തോടെ പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വന്യജീവി സംരക്ഷണ വകുപ്പാണ് പരിശോധന കാമ്പയിന് നേതൃത്വം നൽകിയതെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.കാബിനുകൾക്കും ക്യാമ്പ്സൈറ്റുകൾക്കുമായി നിശ്ചയിച്ച സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യുന്നവർ മന്ത്രാലയത്തിൽനിന്നുള്ള നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന കാമ്പയിനും നടപടികളുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ശൈത്യകാലത്ത് മരുഭൂമിയിലെ താമസത്തിനായി ഉപയോഗിക്കുന്നതാണ് ഇത്തരം കാബിനുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.