ദോഹ: ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനീക് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഖത്തർ റെഡ് ക്രസന്റ് ഹെൽത്ത് സെന്ററിലെ ആൽഫ എഫ്.സി ജേതാക്കളായി. മിസഈദ് എം.ഐ.സി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ബി.സി.എഫ്.സി ക്യു.ആർ.ഐയെയാണ് തോൽപിച്ചത്. വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് 10 ടീമുകളിലായി 120 നഴ്സുമാർ മാറ്റുരച്ചു. െപ്ലയർ ഓഫ് ദി ടൂർണമെന്റ് ആയി നിസാർ, ബെസ്റ്റ് ഗോൾ കീപ്പറായി അസ്കർ, ടോപ് സ്കോറർ അജ്മൽ റോഷൻ, ഫെയർ പ്ലേ അവാർഡിന് ഫ്രണ്ട്സ് യുനൈറ്റഡ് സൗദിയും അർഹരായി.
യുനീക് പ്രസിഡന്റ് ലുത്ഫി കലമ്പന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന ചടങ്ങിൽ ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, ഖത്തർ കമ്യൂണിറ്റി പൊലീസിങ് ഡിപ്പാർട്മെന്റ് അവയർനസ് സെക്ഷൻ ഓഫീസർ ഫസ്റ്റ് ലെഫ്റ്റനന്റ് ഖാലിദ് ഹുസൈൻ അൽ ശമ്മാരി, ഖത്തർ പോലീസ് സ്പോർട്സ് ഫെഡറേഷൻ ഓഫിസർ ലെഫ്റ്റനന്റ് ഖാലിദ് ഖമീസ് മുബാറക് അൽ ഹമദ്, മിനിസ്ട്രി ഓഫ് ഇന്റീരിയർ കമ്യൂണിറ്റി റീച് ഔട്ട് ഓഫിസ് കോഓഡിനേറ്റർ ഫൈസൽ അൽ ഹുദവി, കമ്യൂണിറ്റി കോഓഡിനേറ്റർ ബഹാവുദ്ദീൻ ഹുദവി, ഫിൻഖ്യു ട്രഷറർ ഇജാസ് എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ്മാൻ, ഐ.സി.ബി.എഫ് സെക്രട്ടറി ബോബൻ വർക്കി യുനീക് സെക്രട്ടറി ബിന്ദു ലിൻസൺ, അഡ്വൈസറി ചെയർപേഴ്സൻ മിനി സിബി, സ്പോർട് വിങ് അംഗങ്ങൾ, യുനീക് എം.സി അംഗങ്ങളും ചേർന്ന് ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.