ഐകിയയുടെ വിവിധ തരം പാത്രങ്ങൾ തിരിച്ചുവിളിച്ചു

ദോഹ: ഐകിയയുടെ വിവിധ തരം പ്ലേറ്റുകൾ, ബൗളുകൾ, മഗ്ഗുകൾ തുടങ്ങിയവ തിരിച്ചുവിളിക്കാൻ ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം നിർദേശം നൽകി.ഐകിയയുടെ ഖത്തറിലെ വിതരണക്കാരായ ഹമദ്, മുഹമ്മദ് അൽ ഫുതൈമുമായി സഹകരിച്ചാണ് നടപടി. ഹെറോയിസ്​ക്, താൽറിക് മോഡൽ പ്ലേറ്റുകൾ, മഗ്ഗുകൾ, ബൗളുകൾ എന്നിവയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

ചൂടുള്ള വസ്​തുക്കളുമായി കൈകാര്യം ചെയ്യുമ്പോഴും മൈേക്രാവേവിൽ പ്രവർത്തിക്കുമ്പോഴും പാത്രങ്ങൾ പൊട്ടാനും വിള്ളലേൽക്കാനും ചൂടാകാനുമുള്ള സാധ്യതകൾ മുൻനിർത്തിയാണ് നടപടി.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഉൽപന്നങ്ങളുടെ ന്യൂനതകൾ, അറ്റകുറ്റപ്പണികൾ തുടങ്ങിയവ ഡീലർമാരുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിൽ മന്ത്രാലയത്തിെൻറ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വിതരണക്കാരുമായി സഹകരിച്ച് പ്രവർത്തിക്കണം.ഉപഭോക്​തൃ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട അതോറിറ്റിക്ക് വിവരങ്ങൾ നൽകണമെന്നും ഉപഭോക്താക്കളോട് മന്ത്രാലയം ഓർമിപ്പിച്ചു.

Tags:    
News Summary - Various types of IKEA vessels were recalled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.