ദോഹ: നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് റസ്റ്റാറന്റുകൾ വക്റ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. ഭക്ഷണ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട 1990ലെ എട്ടാം നമ്പർ നിയമപ്രകാരമാണ് നടപടി.
ബാധകമായ ആരോഗ്യ നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനങ്ങൾ സ്ഥിരീകരിച്ചതിനുശേഷമാണ് അധികൃതർ റസ്റ്റാറന്റുകൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്നതിന് എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം മുനിസിപ്പാലിറ്റി ഊന്നിപ്പറഞ്ഞു.പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയും ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന ഏതെങ്കിലും ലംഘനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിരന്തര നിരീക്ഷണ കാമ്പയിനുകളെത്തുടർന്നാണ് നിയമലംഘനം കണ്ടെത്തിയത്. സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകളും പിഴയും ഒഴിവാക്കാൻ എല്ലാ റസ്റ്റാറന്റുകളും ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും കർശനമായും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.